ഫിസാറ്റിന്റെ രജത ജൂബിലിയാഘോഷം ഉദ്ഘാടനം
സാങ്കേതിക മുന്നേറ്റവും സാമൂഹിക പ്രതിബദ്ധതയും കൈകോർക്കണം: മുഖ്യമന്ത്രി വി ഡി സതീശൻ ഫിസാറ്റ് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായിഅങ്കമാലി: സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തിന്റെ താഴെത...Read more

ആലുവ: നാനോ റോബോട്ടിക്‌സിന്റെ സഹായത്തോടെ ആരോഗ്യ രംഗത്തുണ്ടാകാൻ പോകുന്നത് വിപ്ലവകരമായ മാറ്റങ്ങളാണന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനീയറിങ് കോളേജിന്റെ 25-ാമത് വാർഷിക രജതജൂബിലി ആഘോഷങ്ങളുടെ ഗ്രാന്റ് ഉദ്ഘാടനവും സിൽവർ ജൂബിലി അക്കാദമിക് ബ്ലോക്ക്, സ്പോർട്സ് കോംപ്ലക്സ് എന്നിവയുടെ സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര-സാങ്കേതിക വിപ്ലവവും ആരോഗ്യ രംഗത്തെ കുതിപ്പും പുതിയ കാലത്തിന്റെ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും.
നാനോ റോബോട്ടിക്‌സിന്റെ ഉപയോഗത്തിലൂടെ മനുഷ്യന്റെ ഹൃദ്രോഗ ചികിത്സയിൽ വലിയ മുന്നേറ്റങ്ങൾ സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിന്റെ സഹായത്തോടെ ഹൃദയത്തിലെ ബ്ലോക്കുകൾ നീക്കം ചെയ്യാൻ കഴിയുമെന്നും, അതുവഴി ബൈപാസ് സർജറി പോലുള്ള വലിയ ശസ്ത്രക്രിയകളുടെ ആവശ്യമില്ലാതെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്നും വ്യക്തമാക്കുന്നു. കൂടാതെ, ക്യാൻസർ രോഗികൾക്കായി നാനോ റോബോട്ടുകൾ ഉപയോഗിച്ച് ക്യാൻസർ കോശങ്ങളെ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കുമെന്നും, ഇത് വഴി കീമോതെറാപ്പിയുടെയോ റേഡിയേഷന്റെയോ ആവശ്യകത ഒഴിവാക്കാൻ കഴിയുമെന്നും പറയുന്നു. ലോകമെമ്പാടും പുതിയ കണ്ടുപിടുത്തങ്ങളും വിജ്ഞാന വിപ്ലവവും വലിയ തോതിൽ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
ചടങ്ങിൽ കെ.എം.ഇ.എ സംസ്ഥാന പ്രസിഡന്റ് പണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായിരുന്നു.
കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ റിയാസ് അഹമ്മദ് സേട്ട് , മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ. കെ.എ. ജലീൽ, പ്രിൻസിപ്പൽ ഡോ. ടി. എം. അമർ നിഷാദ് , ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ. മാഹിൻ, കെ.എം.ഇ.എ ട്രഷറർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് ,കെ എം ഇ എ ഭാരവാഹികളായ അഡ്വ: വി.കെ ബീരാൻ ,അഡ്വ പി എ അബ്ദുൽ മജീദ് പറക്കാടൻ ,
വാർഡ് മെമ്പർ മുഫീന റഷീദ് ,
കോളേജ് കമ്മിറ്റി ഭാരവാഹികളായ പി.എം.എ. ലത്തീഫ്, അക്ബർ ബാദുഷ , എൻ കെ നാസർ, വി എസ് അബ്ദുറഹ്മാൻ, ,കെ കെ അബ്ദുൽ ജമാൽ, പി കെ ജലീൽ, വൈസ് പ്രിൻസിപ്പൽ ഡോ. രേഖ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു