രോഗിക്ക് സീറ്റ് നൽകിയില്ല | KSRTCക്ക് 30,000 രൂപ പിഴ
കെ.എസ്.ആര്‍.ടി.സി ബസില്‍ രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തില്‍ ബസിനു 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. തോട്ടശ്ശേരിയറ സ്വദേശി ...Read more
പട്ടാപ്പകൽ റോഡ് വെട്ടിപ്പൊളിച്ച് ആലുവയിൽ ജനത്തെ വലയ്ക്കുന്നു
ജനതിരക്കേറിയ ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പുതിയ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പട്ടാപ്പകൽ വാട്ടർ അതോറിറ്റി റോഡ് വെട്ടി പൊളിക്കുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതം തീർക്കുന...Read more
അബലയല്ല വനിത; കയ്യോങ്ങിയാൽ?
വനിത അബലയല്ല..തനിക്കുന്നേരെ കയ്യോങ്ങിയാൽ?കേരളത്തിലെ ഒരു പെട്രോൾ പമ്പ് ജീവനക്കാരിയോട് മോശമായി പെരുമാറിയ വാഹന ഉടമയെ പെട്രോൾ ജീവനക്കാരി ധീരയായി നേരിടുന്നു.Read more
വെടിക്കെട്ടപകടം; ഔദ്യോഗികമായി സ്ഥിരീകരിച്ചത് 13 മരണം
27.04.2026; 6.00PMതൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം സംബന്ധിച്ച് നിലവിലത്തെ വിവരങ്ങൾ.തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. അപകടത്തിൽ ചികിത്സയില...Read more
ജനസേവയിൽ ബാസ്കറ്റ് ബോൾ കോർട്ട് തുറന്നു
ജനസേവ ശിശുഭവനിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തുആലുവ : ജനസേവ സ്പോർട്സ് അക്കാദമിയിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. ജനസ...Read more
*മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനാഫലത്തിൻ്റെ അടിസ്ഥാനത്തിൽ ബന്ധുക്കളുടെ സമ്മതപ്രകാരം നൽകാൻ തീരുമാനിച്ചു*
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡി എൻ എ പരിശോധനാഫലം ലഭിച്ചതിൻ്റെ തുടർച്ചയായി ഏപ്രിൽ 26 ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേരുകയും വിഷയത്തിൽ മാർഗ നിർദേശങ്ങൾ അന്നു വൈകീട്ട് ഉത്തരവായി നൽകുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 26 ന് രാത്രി 11.15 ന് അടിയന്തര യോഗം ചേർന്നു.
ഡി എൻ എ പരിശോധനാ ഫലം, പോലീസ് റിപ്പോർട്ട്, ഫോറൻസിക് സർജൻ്റെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ, ബന്ധുക്കളുടെ സമ്മതത്തോടെ, കണ്ടെത്തിയ ശരീര ഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ശരീരഭാഗങ്ങൾ ലഭിച്ചവരുടെ ബന്ധുക്കളുമായി 27 ന് രാവിലെ 10.30 ന് ജില്ലാകളക്ടർ മീറ്റിംഗ് നടത്തി വിവരങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തി.
പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി, കൊളാട്ട് വീട്ടിൽ വിജയൻ മകൻ വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം ദേശം, പള്ളത്ത് കരുമാലി വീട്ടിൽ മോഹനന്റെ മകൻ ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര ദേശം, ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി എൻ എ പരിശോധനയിലൂടെ കണ്ടെത്തിയത്.