ആലുവയിൽ കനത്ത കാറ്റും മഴയും
ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more
ആലുവയിൽ കനത്ത കാറ്റും മഴയും
ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more
കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു വീഴുന്നു
കനത്ത ചൂടിൽ വാഴക്കുലകൾ ഒടിഞ്ഞു വീഴുന്നു. അതുപോലെ വാഴയിലും ഒടിഞ്ഞുവീണ് കരിയുകയാണ്. ജുമൂലം വാഴയിലയ്ക്കും ക്ഷാമം രൂക്ഷമാക്കുന്നുRead more
തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു
തൃശുരിൽ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു.കാവുങ്കൽ സിജോയുടെമകൻ ആൽ ജോയാണ് മരിച്ചത്.ആൽജോയും സഹോദരൻ അനോദും മുറിയിൽ അവശനിലയിൽ കിടക്കുകയായിരുന്നു. കടിച്ച പാമ്പ് മുറിയിൽ തന...Read more
യുവാവിന് സൂര്യാഘാതമേറ്റു
ബൈക്കിൽ സഞ്ചരിക്കവേ സൂര്യാഘാതമേറ്റുപറവൂർ കോട്ടുവള്ളി വാണിയക്കാട് വല്ലതുപടിയിൽ സിദ്ദിഖിന് സൂര്യാഘാതമേറ്റു. എറണാകുളത്തു നിന്നും പറവൂരിലേക്ക് ബൈക്കിൽ സഞ്ചരിക്കവേ പുറത്ത് പൊള്ളലേൽക്കുക...Read more
*സൗജന്യ കഥകളി പഠനത്തിന് അപേക്ഷ ക്ഷണിച്ചു*
ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്‌മാരക കലാനിലയത്തിൽ പി. എസ്.സി അംഗീകൃത കഥകളി വേഷം,കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി അല്ലെങ്കിൽ കോപ്പുപണി എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്‌സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മേൽപറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അതത് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്കും സൗജന്യമായി പഠിക്കുവാൻ ആൺകുട്ടികളായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ഏഴാം ക്ലാസ്സ് പാസാണ് ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള കുറഞ്ഞ വിദ്യഭ്യാസ യോഗ്യത. ഡിപ്ലോമ കോഴ്‌സിലേക്ക് കൂടിയ പ്രായപരിധി 18 വയസ്സാണ്.
പട്ടിക ജാതി പട്ടിക വർഗ്ഗവിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്. പരിശീലനവും, ഭക്ഷണം ഒഴികെയുള്ള താമസസൗകര്യവും സൗജന്യമായിരിക്കും. അംഗീകൃത നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 1500 രൂപ സ്റ്റൈപ്പൻ്റിന് അർഹതയുണ്ടായിരിക്കും. കഥകളി വേഷം വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻറിനു പുറമെ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യം നൽകുന്നതാണ്. താൽപര്യമുള്ളവർ രക്ഷിതാവിൻ്റെ സമ്മതപത്രവും ഫോൺനമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി സ്വന്തം മേൽവിലാസം എഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് 15 ന് മുൻപ് കലാനിലയം ഓഫീസ്സിൽ ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്.
വിലാസം - സെക്രട്ടറി, ഉണ്ണായി വാരിയർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശ്ശൂർ
ഫോൺ - 0480 2822031
Advertisement