
ദേശീയ പാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
ആലുവ ഏലൂക്കര മണപ്പുറം തെറ്റയിൽ എം.കെ.ശശി എന്ന 64 കാരനാണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന വിനീഷ്എന്ന 47 കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശശിയുടെ ഒരു ബന്ധുവിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോയ വാഹനത്തിന് പിന്നാലെ അനുഗമിക്കുകയായിരുന്നു സ്കൂട്ടർ
യുടേൺ തിരിയാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം
ആശുപത്രിയിലെത്തുന്നതിനു മുമ്പായി ശശി മരണമടഞ്ഞു