മോട്ടോർ വാഹന വകുപ്പിന്റെ പിഴകൾ അടയ്ക്കാം.. ഇളവോടെ
മോട്ടോർ വാഹന പിഴയിൽ 50 ശതമാനം ഇളവ്; അദാലത്ത് ഏപ്രിൽ 27 മുതൽ 30 വരെ*മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ തുകകൾ പകുതി അടച്ച് തീർപ്പാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. ...Read more
ആശാവർക്കർക്ക് പാമ്പുകടിയേറ്റു
ആശാവർക്കർക്ക് പാമ്പുകടിയേറ്റുവർക്കല നഗരസഭയിലെ ആശാവർക്കറായ ഷംന എന്ന 22 കാരിക്കാണ് പാമ്പുകടിയേറ്റത്വീടിന്റെ അടുക്കള ഭാഗത്ത് കിണറ്റിൻകരയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടിയപ്പോൾ കടിക്ക...Read more
പാമ്പുകടിയേറ്റ് 45 കാരി മരിച്ചു
പാമ്പുകടിയേറ്റ് കായംകുളം ചേരാവള്ളൂർ വടക്കേ തോപ്പിൽ സെലീന എന്ന 45 കാരി മരിച്ചു.ബന്ധുവീട്ടിൽ ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങാനായി പറമ്പിൽ വച്ചിരുന്ന ഇരുചക്ര വാഹനം എടുക്കുന്നതിനിടയിലാണ് പാമ്...Read more
അടുത്തവർഷത്തേക്കുള്ള സിവിൽ സർവീസ് പരിശീലനം ഏപ്രിൽ 27ന് തുടങ്ങുന്നു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ സെന്ററിൽ അടുത്ത വർഷത്തേക്കുള്ള സിവിൽ സർവീസ് പരിശീലനം ഏപ്രിൽ 27 തിങ്കളാഴ്ച ആരംഭിക്കുന്നു. പ്രിലിംസ് കം മെയിൻസ് പരിശീലനമാണ് ആരംഭിക്കുന്നത്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ക്ലാസുകളും ശനിയാഴ്ച പരീക്ഷയും ആയിട്ടാണ് കോഴ്സ് ഡിസൈൻ ചെയ്തിട്ടുള്ളത്. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ വിശകലനം ചെയ്യുന്ന സെഷനുകൾ പ്രത്യേകം ഉണ്ടായിരിക്കുന്നതാണ്. 2027 മെയ് മാസത്തിൽ നടക്കുന്ന യു.പി.എസ്.സി. പരീക്ഷയ്ക്കുള്ള പരിശീലനമാണ് ഇപ്പോൾ ആരംഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഓറിയന്റേഷനിൽ താല്പര്യമുള്ളവർക്ക് എല്ലാം പങ്കെടുക്കാവുന്നതാണ്. ആലുവ സെന്ററിൽ പരിശീലനം നടത്താൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ വെബ്സൈറ്റിൽ കയറി പേര് രജിസ്റ്റർ ചെയ്ത് ഫീസ് അടയ്ക്കണമെന്ന് കോ - ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8281098873എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.