ആലുവ
ആലുവ ചൂർണിക്കര ദേവി വിലാസം എൻ.എസ് എസ് കരയോഗത്തിന്റെ എഴുപതാം വാർഷികം എൻ.എസ്.എസ് കരയോഗ യൂണിയൻ ചെയർമാൻ ജെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ടി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ എം.വി. വിപിൻ , വനിതാ യൂണിയൻ സെക്രട്ടറി ഒ.ബി. ലീന, പ്രിയദർശിനി വനിതാ സമാജം പ്രസിഡന്റ് രജിത ജയകുമാർ , കരയോഗം വൈസ് പ്രസിഡൻറ് കെ. വേണുഗോപാലൻ, ജോ.സെക്രട്ടറി കെ. അരവിന്ദാക്ഷൻ, പി.എസ്.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വിവിധ എൻഡോവ്മെൻറുകൾ വിതരണം ചെയ്തു. കലാ - കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
70-മത്തെ വാർഷികംപ്രമാണിച്ച് 70 ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്