ആലുവയിൽ കനത്ത കാറ്റും മഴയും
ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more
ആലുവയിൽ കനത്ത കാറ്റും മഴയും
ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more
കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു വീഴുന്നു
കനത്ത ചൂടിൽ വാഴക്കുലകൾ ഒടിഞ്ഞു വീഴുന്നു. അതുപോലെ വാഴയിലും ഒടിഞ്ഞുവീണ് കരിയുകയാണ്. ജുമൂലം വാഴയിലയ്ക്കും ക്ഷാമം രൂക്ഷമാക്കുന്നുRead more
തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു
തൃശുരിൽ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു.കാവുങ്കൽ സിജോയുടെമകൻ ആൽ ജോയാണ് മരിച്ചത്.ആൽജോയും സഹോദരൻ അനോദും മുറിയിൽ അവശനിലയിൽ കിടക്കുകയായിരുന്നു. കടിച്ച പാമ്പ് മുറിയിൽ തന...Read more
യുവാവിന് സൂര്യാഘാതമേറ്റു
ബൈക്കിൽ സഞ്ചരിക്കവേ സൂര്യാഘാതമേറ്റുപറവൂർ കോട്ടുവള്ളി വാണിയക്കാട് വല്ലതുപടിയിൽ സിദ്ദിഖിന് സൂര്യാഘാതമേറ്റു. എറണാകുളത്തു നിന്നും പറവൂരിലേക്ക് ബൈക്കിൽ സഞ്ചരിക്കവേ പുറത്ത് പൊള്ളലേൽക്കുക...Read more
അലുവ തെരഞ്ഞെടുപ്പ് അവലോകനം.
ആലുവയിൽ യു ഡി എഫിലെ അൻവർ സാദത്തിന് തന്നെയാണ് വിജയ സാധ്യത.
എതിർ സ്ഥാനാർത്ഥി എ.എം.ആരിഫിന് തന്റേതായ ശൈലിയിലൂടെ പ്രതീക്ഷിച്ചതിലും വലിയൊരു ഓളം സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.
അൻവർ സാദത്തിന്റെ ജനകീയനെന്ന പ്രതിച്ഛായയേക്കാൾ ആലുവയുടെ വികസനമെന്ന വിഷയം ചർച്ചയാക്കാൻ ആരിഫിന് കഴിഞ്ഞു.
ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട വിഷയം ശരിയായ വിധത്തിൽ ആരിഫ് ഉപയോഗപ്പെടുത്തിയത് ഭൂരിപക്ഷം കുറയാനിട വരുത്തിയേക്കാം.
എന്നാൽ ശബരിമല വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെങ്കിൽ ഗതാഗത കുരുക്ക് പ്രശ്നത്തിൽ നഷ്ടപ്പെടുന്ന വോട്ടുകൾ പകരം അനുകൂലമായി മാറും.
ബി ജെ പി സ്ഥാനാർത്ഥി എം.എ. ബ്രഹ്മരാജിന്റെ പ്രവർത്തനവും നല്ല രീതിയിൽ നടന്നു.
എന്നാൽ ആലുവ ടൗൺ ഭാരവാഹിത്വത്തിലെ മാറ്റം സംബന്ധിച്ച തർക്കം ചില വാർഡുകളിൽ ബിജെപിക്ക് ദോഷകരമായി മാറാനിടയുണ്ട്.
അല്ലെങ്കിൽ 24,000 വോട്ടുകളോളം പിടിച്ചെടുക്കാൻ ബിജെപിക്ക് കഴിയും
യുഡിഎഫിൽ അൻവർ സാദത്തിന് എതിരാകുന്ന വിധത്തിൽ വോട്ട് ചോർച്ചയുടെ സാധ്യത കുറവാണ്.
അതുപോലെ വെൽഫെയർ പാർട്ടിയുടെമുവായിരത്തോളം വരുന്ന വോട്ടുകളും എസ്.ഡി.പി.എ വോട്ടുകളിൽ ഗണ്യമായ വിഭാഗവും സാദത്തിന് അനുകൂലമാകാനാണ് സാധ്യത.
ആലുവക്കാരനല്ലാത്തയാളെന്ന ആരിഫിനെതിരായ വികാരം ഇടതുപക്ഷത്തിന് അനുഭാവമാ കേണ്ടിയിരുന്ന ചില വോട്ടുകൾ കുറച്ചേക്കാം.
എങ്ങനെ വന്നാലും പതിനായിരത്തിൽ കുറയാതെ ഒരു ഭൂരിപക്ഷം സാദത്തിന് കരഗതമായേക്കാമെന്നതാണ് വിലയിരുത്തൽ.
സാദത്തിന്റെ വികസനമില്ലായ്മ ചൂണ്ടിക്കാട്ടിയും ഗതാഗത കുരുക്ക് വിഷയം ചൂണ്ടിക്കാട്ടിയുംജനകീയ മുന്നേറ്റം നടത്താതിരുന്നത് ഇടതിന് ദോഷമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ
വികസനമില്ലെന്ന തനിക്കെതിരായ ആരോപണം നേരിടാൻ അവസാന ഘട്ടത്തിൽ സാദത്ത് ഇറക്കിയ ലഘുലേഖ കുറച്ചൊക്കെ ഉപകാരപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ
അതുപോലെ മരിച്ചിടത്തും വിവാഹ ഇടങ്ങളിലും മാത്രമായ സാന്നിധ്യം എം എൽ എയുടേതെന്ന ആക്ഷേപവും എം എൽ എ ക്ക് അനുകൂലമാകാം. ജനങ്ങളിലേക്ക് ഇഴകി നിൽക്കേണ്ടവർ തന്നെയാണ് എം എൽ എയെന്ന കാഴ്ചപ്പാട് വലിയൊരു വിഭാഗത്തിനുണ്ട്.
പക്ഷെ ഇടതുപക്ഷത്തിന് നന്നായി പ്രവർത്തിക്കാനായെന്നത് എടുത്തു പറയേണ്ടതുണ്ട്
- ടീം പൗരൻ -
Advertisement