
ആലുവ സബ് ജയിലിൽ നിന്നും മോഷണകേസ് പ്രതി ജയിലിൽ ചാടി ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് സബ്ജയിലിലെ മൂന്ന് ജീവനക്കാർക്കെതിരെ ഡിപ്പാർട്ടുമെൻറ് തല നടപടികൾ തുടങ്ങി
എടത്തലയിൽ മൊബൈൽ ഫോണുകൾ കവർന്ന കേസിലാണ് ആസാം സ്വദേശി മധുർജ്യ സേവാനോജിനെ റിമാൻറ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജയിൽ ചാടിയത്.
ചാടിയ ശേഷം ഇയാൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പിടിച്ചു വച്ച ആധാർ ആവശ്യപ്പെട്ട് ചെന്നിട്ടും പൊലീസ് ഇയാളെ തിരിച്ചറിഞ്ഞില്ല.
ഈ സംഭവത്തിൽ പെരുമ്പാവൂർ പൊലീസിനെതിരെയും അന്വേഷണമുണ്ട്.
ആലുവ പൊലീസിന്റെ പ്രത്യേക സ്ക്വാഡാണ് പ്രതിക്കു വേണ്ടി പെരുമ്പാവൂർ മേഖലയിൽ തെരച്ചിൽ നടത്തുന്നത്.
റെയിൽവേയും ഇയാൾക്കെതിരെ ലുക്കൗട്ട് നൽകിയിട്ടുണ്ട്.