ആലുവ സ്വകാര്യ ബസ് സ്റ്റാന്റിന് മുന്നിലെ കൽവർട്ട് നിർമ്മാണം പൂർത്തിയാക്കാത്തതുമൂലം കൽവർട്ട് കയറിയിറങ്ങുന്ന വാഹനങ്ങളുടെ അടിവശം തട്ടി അപകടങ്ങൾ പതിവാകുന്നു.
മഴയുള്ള സമയത്ത് പലപ്പോഴും വാഹനങ്ങൾ തെന്നിമറിയുന്ന സാഹചര്യമുണ്ടാകും. ചിലപ്പോൾ പിന്നിൽ വരുന്ന വാഹനം മറ്റ് വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്യും.
പാതയുടെ കുറുകെയുള്ള തോട്ടിൽ മാലിന്യം നിറഞ്ഞ് വെള്ളക്കെട്ട് പതിവായപ്പോഴാണ് പൊതുമരാമത്തിനെക്കൊണ്ട് കൽവെർട്ട് നിർമ്മിപ്പിച്ചത്. എന്നാൽ കൽവെർട്ടിന്റെ ശേഷിക്കുന്ന ചെറിയ പണികൾ മാത്രമേ ഇനി പൂർത്തിയാകാനുള്ളൂ. ഇതിനാവശ്യമായ നിർമ്മാണ സാമഗ്രികളും ഇവിടെ ഇറക്കിയിട്ടിട്ട് മാസങ്ങളായി. എന്നിട്ടും പണി പൂർത്തിയാക്കാൻ ബോധപൂർവം അനാസ്ഥ കാണിക്കുന്നു. നഗരസഭാധികൃതരുടെ ഇടപെടലുമുണ്ടാകുന്നില്ലെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു