ആലുവയിൽ വാഹനാപകടത്തിൽ ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചു
ആലുവ: മറിയപ്പടിക്ക് സമീപം കാറിടിച്ച് ബൈക്ക് യാത്രികനായ ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ ആലുവ കാരുകുന്ന് കിഴക്കുംതല വീട്ട...Read more
ആലുവയിൽ 20 കാരനെ തൂങ്ങിമരിച്ച നിലയിൽ
ആലുവ: തോട്ടുമുഖം കീരംക്കുന്നിൽ വാടക വീട്ടിൽ അസാം സ്വദേശി ആഷിഖ് മുല്ല (20)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ മുറിയിൽ ഇടയ്ക്കിടെ ഒരു യുവതിയും വരാറുണ്ടായിരുന്നു. ഇവരെത്തിയപ്പോ...Read more
ആലുവയിൽ കിണർ നന്നാക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ കുടുങ്ങി
വീട്ടിലെ കിണർ നന്നാക്കുന്നതിനായി ഇറങ്ങി അവശനായ ഗൃഹനാഥനെ അലുവ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി.കുട്ടമശേരി സൗത്ത് ചാലക്കൽ പുലയംതുരുത്തിൽ പി.കെ. റെജികുമാറി (49) നെയാണ് ആലുവ ഫയയർഫോഴ്സ് സം...Read more
നാരായണീയ പാരായണം നടത്തി
ശ്രീ ശങ്കരജയന്തിയോട് അനുബന്ധിച്ച് കാലടി ശങ്കര സ്തൂപത്തിൽ വച്ച് അഖില ഭാരത നാരായണീയ മഹോത്സവ സമിതി നാരായണിയ പാരായണം നടത്തി.ശ്രീ ശങ്കര ജയന്തി ആഘോഷ കമ്മിറ്റി ഭാരവാഹി വിശ്വൻ പാപ്പ ഉദ്ഘാട...Read more
സ്ത്രീ സംവരണ ബിൽ അട്ടിമറിച്ചതിനെതിരെ ബിജെപി വനിതാ വിഭാഗം പ്രക്ഷോഭത്തിന്
സ്ത്രീ സംവരണ വിഷയത്തിൽ പ്രതിപക്ഷ സംഘടനകളുടെ പൊള്ളത്തരം തുറന്ന് കാട്ടാൻ ബി.ജെ.പി . സംസ്ഥാന തലത്തിൽ മഹിളാ റാലികളും വനിതാ സമ്പർക്ക പരിപാടികളും നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി...Read more
അങ്കമാലിയിൽ വൻ ലഹരി വേട്ട, കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ . കാസർഗോഡ് ഉളിയത്തടുക്ക നാഷണൽ നഗർ ബിസ്മില്ല മൻസിലിൽ ഹനീഫ് (38 )നെ ആണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഒഡീഷ്യയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് കാറിൽ കടത്തുകയായിരുന്നു കഞ്ചാവ് . അങ്കമാലി ടിബി ജംഗ്ഷനിൽ വച്ച് സാഹസികമായാണ് കാർ പിടികൂടിയത്. കാറിൻ്റെ പിൻസീറ്റിൽ പ്രത്യേക അറയുണ്ടാകിക്കി അതിനകത്ത് 31 പൊതികളിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. പിടികൂടിയ കഞ്ചാവിന് ലക്ഷങ്ങൾ വില വരും ഇയാൾ കാറിൽ ഒഡീഷയിൽ പോയി അവിടെ നിന്നുള്ള ലഹരി വില്പന സംഘത്തിൽ നിന്നും മയക്കുമരുന്ന് വാങ്ങി വരികയായിരുന്നു. പരിശോധനകൾ ഒഴിവാക്കാൻ ഊട് വഴികളിലൂടെയാണ് യാത്ര ചെയ്തിരുന്നത്. പിടികൂടിയ പിടികൂടിയ കഞ്ചാവിന് ലക്ഷങ്ങൾ വില വരും. പോലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഈ വർഷം റൂറൽ ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. നർക്കോടിക് സെൽ ഡി വൈ എസ് പി ജെ. ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി ബാബുക്കുട്ടൻ, അങ്കമാലി എസ്.ഐ മാരായ എം കെ ശ്യാം, ലാൻസി ദാസ് ,കെ പി വിജു ,എം എസ് വിജീഷ് ,എ എസ് ഐ ടി ആർ രാജീവ്, സീനിയർ സി പി ഒ ജിബിൻ കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.