
ഇടനിലക്കാരനെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷനിലെ ഓവർസിയർ വിജിലൻസിന്റെ പിടിയിൽ
കാലടി സ്വദേശിനി പി.ആർ. സീനയെന്ന 45 കാരിയാണ് പിടിയിലായത്.
വാടകയ്ക്ക് കൊടുത്തിരുന്ന ഒരു കെട്ടിടം ഒഴിഞ്ഞപ്പോൾ ചെറിയ അറ്റകുറ്റ പണി നടത്തിയ കെട്ടിട ഉടമയെ മറ്റൊരാളെക്കൊണ്ട് ഭീഷണിപ്പെടുത്തിക്കുകയാണ് ഇവർ ചെയ്തത്.
പരാതി പിൻവലിപ്പിച്ച് കനത്ത പിഴയടയ്ക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ഇവർ ഇത്തരങ്ങിൽ ഇടനിലക്കാരെ ഉപയോഗിച്ച് മറ്റ് പലരിൽ നിന്നും പണം ഈടാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കും