
ആദ്യത്തെ ഐ ബാങ്ക് സ്ഥാപിച്ച് ആയിരക്കണക്കിന് ആളുകൾക്ക് കാഴ്ചയുടെ വെളിച്ചമേകിയ പ്രശസ്ത നേത്രരോഗ വിദഗ്ദ്ധൻ ഡോ. ടോണി ഫെർണാണ്ടസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു.
നാഷണൽ ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യപ്രസിഡന്റ് ഡോ. നമ്രത ശർമ്മയാണ് അവാർഡ് ദാനം നിർവ്വഹിച്ചത്.
സംസ്ഥാനത്ത് നേത്രദാന രംഗത്തും കാഴ്ച വൈകല്യമുള്ളവരുടെ പുനരധിവാസത്തിലും ഡോ. ടോണി ഫെർണാണ്ടസ് നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മുൻനിർത്തിയാണ് ഈ ആദരം.