മോട്ടോർ വാഹന വകുപ്പിന്റെ പിഴകൾ അടയ്ക്കാം.. ഇളവോടെ
മോട്ടോർ വാഹന പിഴയിൽ 50 ശതമാനം ഇളവ്; അദാലത്ത് ഏപ്രിൽ 27 മുതൽ 30 വരെ*മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ തുകകൾ പകുതി അടച്ച് തീർപ്പാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. ...Read more
ആലുവയിൽ സിവിൽ സർവീസ് പരിശീലനം
അടുത്തവർഷത്തേക്കുള്ള സിവിൽ സർവീസ് പരിശീലനം ഏപ്രിൽ 27ന് തുടങ്ങുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ സെ...Read more
ആശാവർക്കർക്ക് പാമ്പുകടിയേറ്റു
ആശാവർക്കർക്ക് പാമ്പുകടിയേറ്റുവർക്കല നഗരസഭയിലെ ആശാവർക്കറായ ഷംന എന്ന 22 കാരിക്കാണ് പാമ്പുകടിയേറ്റത്വീടിന്റെ അടുക്കള ഭാഗത്ത് കിണറ്റിൻകരയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടിയപ്പോൾ കടിക്ക...Read more



കുളവാഴയിൽ നിന്നും ഫെർട്ടിലൈസർ: ആലുവ യുസി കോളേജ് ഗവേഷകർക്ക് പേറ്റന്റ്.
ആലുവ യുസി കോളേജിലെ ബയോ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ ജ്യോതിലക്ഷ്മി എസ് ഇൻ്റെ മേൽനോട്ടത്തിൽ യുസി കോളേജിലെ ബയോടെക്നോളജി വകുപ്പിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്ന ശ്രേയ എസ് കുടിലിലും മനീഷ സി ആർ എന്നിവരാണ് ഈ നേട്ടത്തിന് പിന്നിൽ.
കുളവാഴയുടെ നാരുകൾ വേർതിരിച്ച് ഉണക്കിപ്പൊടിച്ചതും, സസ്യ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളുടെ ഒരു നൂതന മിശ്രിതവും (Nutrimix) ഒരു പ്രത്യേക അനുപാതത്തിൽ ചേർത്ത് ചെറിയ സ്റ്റിക്കുകളുടെ രൂപത്തിൽ ആക്കുന്ന സാങ്കേതികവിദ്യയാണിത്. ഐക്കോ ഫെർട്ട് സ്റ്റിക്സ് എന്നാണ് ഈ ഉൽപ്പന്നത്തിന് നൽകിയിരിക്കുന്ന പേര്. ഈ പേരിനും ട്രേഡ് മാർക്ക് ലഭിച്ചിട്ടുള്ളതാണ്.
ഈ കണ്ടെത്തലിന് മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിന്റെ സാമ്പത്തിക സഹായം ലഭ്യമായിരുന്നു.
ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ കള ഇനങ്ങളിൽപ്പെട്ട ഒന്നായ കുളവാഴ സ്വതന്ത്രമായി പൊങ്ങിക്കിടന്ന് ജല പരിസ്ഥിതിക്ക് നേരിട്ടും അനുബന്ധ പരിസ്ഥിതിക്കും ദോഷം വരുത്തുന്നവയും ജലഗതാഗതം, മത്സ്യബന്ധനം, വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം എന്നിവ തടസ്സപ്പെടുത്തുകയും തദ്ദേശീയ സസ്യങ്ങളെയും മൃഗങ്ങളെയും സ്ഥാനഭൃഷരാക്കുകയും ജലസേചന സംവിധാനത്തെ തകരാറിൽ ആക്കുകയും ചെയ്യുന്നവയാണ്.
കുളവാഴകളെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളിൽ പ്രധാനപ്പെട്ടത് അവ മാനുവൽ ആയി നീക്കം ചെയ്യുന്ന രീതിയാണ്. ഇത് പലപ്പോഴും കൊതുകുകൾക്കും മറ്റ് കീടങ്ങൾക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും രോഗം പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ സസ്യങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നത് മേൽപ്പറഞ്ഞ പാരിസ്ഥിതിക പ്രശ്നങ്ങൾ കുറയ്ക്കുന്നു. ഗ്രാമീണ സ്ത്രീകൾക്ക് ഇത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രോസസിംഗ് നടത്താൻ അവർക്ക് പരിശീലനം നൽകുകയും അവരുടെ കഠിനാധ്വാനത്തിന് ന്യായമായ വേതനം നൽകുകയും കൂടിയാണ് ഇതിൻറെ മറ്റൊരു ലക്ഷ്യം.
ഐക്കോ ഫെർട്ട് സ്റ്റിക്കുകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി യു സി കോളേജിൽ തന്നെ നടത്തിയ പച്ചക്കറി കൃഷി നല്ല വിളവ് നൽകുകയുണ്ടായി.
ആലുവ യുസി കോളേജിലെ ബയോ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജ്യോതിലക്ഷ്മിയുടെ ഏഴു വർഷത്തെ ഗവേഷണമാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ വഴിയൊരുക്കിയത്. വ്യാവസായിക അടിസ്ഥാനത്തിൽ ഈ ജൈവവളം വൻതോതിൽ ഉത്പാദിപ്പിച്ച് എടുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ഡോ. ജ്യോതിലക്ഷ്മി.
ഈ ജൈവവളത്തിന്റെ പ്രധാന ഘടകമായ കുളവാഴ സുലഭമായി വളരുന്ന പ്രദേശങ്ങളിലെ സ്ത്രീകൾ അവ ശേഖരിച്ച് ഈ പദ്ധതിക്ക് വേണ്ടി കൈമാറുന്നതോടെ അവരുടെ ഉപജീവനത്തിന് ആവശ്യമായ വരുമാനം കണ്ടെത്താൻ സാധിക്കുന്നു. ഇതിലൂടെ സ്ത്രീശാക്തീകരണത്തിന് സവിശേഷമായ പ്രാധാന്യവും ഈ പദ്ധതി നൽകുന്നു.
മണ്ണിനും പരിസ്ഥിതിക്കും ഹാനികരമായ വളപ്രയോഗങ്ങളാണ് പലപ്പോഴും വിപണിയിൽ സുലഭമായി ലഭിക്കുന്നത്. എന്നാൽ മണ്ണിനോടും പരിസ്ഥിതിയോടും ചേർന്ന് നിൽക്കുന്നതും ജൈവ സമ്പത്തിന് ഹാനികരമല്ലാത്തതുമായ വളങ്ങളുടെ നിർമ്മാണത്തിനുള്ള പ്രചോദനം എന്ന നിലയിൽ ഈ യജ്ഞത്തിന് കൂടുതൽ പ്രസക്തി ലഭിക്കുന്നു.