
അങ്കമാലിയിൽ സി പി എമ്മിന്റെ ജനകീയ നേതാവായിരുന്ന എ.പി. കുര്യൻ ഓർമ്മയായിട്ട് 25 വർഷം
ക്രൈസ്തവസമുദായത്തിൽ നിന്നും പലരും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കടന്നു വരാൻ മടിച്ച കാലത്താണ്
ആലുവ യു.സി.കോളേജിലെ ഇൻറർമീഡിയറ്റ് പഠന കാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമാകുന്നത്
കുടികിടപ്പുകാരെയും കർഷകരെയും കൂടെ നിർത്തിയായിരുന്നു സമര പോരാട്ടങ്ങൾ
67,70,77, 80 കാലഘട്ടങ്ങളിലായി പതിനേഴര വർഷമാണ് നിയമസഭയിൽ അങ്കമാലി യെ പ്രതിനിധീകരിച്ചത്
പിന്നീട് നിയമസഭാ സ്പീക്കറുമായി
82ൽ എം.വി. മാണിയോട് തോറ്റു ഒരിക്കൽ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.
അർബുദബാധയെ തുടർന്ന് 70 മത്തെ വയസിലാണ് 2001 ആഗസ്റ്റ് 30 ന് വിടപറയുന്നത്.
എ.പി. കുര്യനു ശേഷം അതുപോലെ ഒരു ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവിനെ അങ്കമാലിക്ക് ലഭിച്ചിട്ടില്ല.
അങ്കമാലിയിലെ സി.എസ്.എ. ഓഡിറ്റോറിയം യാഥാർത്ഥ്യമാക്കാൻ മുൻ നിരയിൽ നിന്ന കുര്യൻ ഇതിന്റെ പ്രഥമ പ്രസിഡൻറുമായി