സ്പായിൽ ജോലി ചെയ്ത ബംഗ്ലാദേശിനികൾ പിടിയിൽ
വ്യാജ രേഖകളുമായി തിരുവനന്തപുരത്തെ ഒരു സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനികൾ പിടിയൽറുമ ചർണാഭ , റിമ ഷെയ്ഖ് എന്നിവരാണ് ജഗതിയിലെ സ്പായിൽ ബംഗാളികൾ എന്ന വ്യാജേന ജോലി ചെയ്തത്ഇവർ...Read more
മോട്ടോർ വാഹന വകുപ്പിന്റെ പിഴകൾ അടയ്ക്കാം.. ഇളവോടെ
മോട്ടോർ വാഹന പിഴയിൽ 50 ശതമാനം ഇളവ്; അദാലത്ത് ഏപ്രിൽ 27 മുതൽ 30 വരെ*മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ തുകകൾ പകുതി അടച്ച് തീർപ്പാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. ...Read more
ആലുവയിൽ സിവിൽ സർവീസ് പരിശീലനം
അടുത്തവർഷത്തേക്കുള്ള സിവിൽ സർവീസ് പരിശീലനം ഏപ്രിൽ 27ന് തുടങ്ങുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ സെ...Read more


ഉള്ള്യ രിയിലെ ബ്ലൂ മെറിഡിയർ അപ്പാർട്ടുമെൻറിൽ നടന്നിരുന്നത് ലഹരി കൂട്ടായ്മകൾ.
മെഡിക്കൽ കോളേജ് പരിസരത്തേക്ക് മയക്കുമരുന്ന് ആവശ്യമുള്ളവരെ വിളിച്ചു വരുത്തിയ ശേഷം അപ്പാർട്ടുമെൻറിൽ സൂക്ഷിക്കുന്ന മയക്കുമരുന്ന് പൊതികളാക്കി എത്തിച്ചു നൽകുകയാണ് ചെയ്തിരുന്നത്. അത്യാവശ്യക്കാരെ അപ്പാർട്ടുമെന്റിലെത്തിക്കുകയും ചെയ്തിരുന്നു.
മെഡിക്കൽ കോളേജ് പരിസരത്ത് ചെറിയ അളവിൽ മയക്കുമരു ന്നുപയോഗവുമായി ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്തപ്പോഴാണ് പയ്യന്നൂർ സ്വദേശിനി ശീതൾ ശിവദാസ് എന്ന 21 കാരിയും കൊയിലാണ്ടി സ്വദേശി ഫിറോസ് എന്ന 29 കാരനുമാണ് മയക്കുമരുന്ന് നൽകുന്നതെന്ന് വ്യക്തമായത്.
യുവതിയെ പ്രണയക്കെണിയിലകപ്പെടുത്തി ആദ്യം ലഹരിയുപയോഗിപ്പിക്കുകയും പിന്നീട് ലഹരി വില്പനയ്ക്ക് നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു.
അപ്പാർട്ടുമെൻറിൽ നിന്ന് 11.83 ഗ്രാം എം.ഡി.എം.എയും 5.44 ഗ്രാം കഞ്ചാവും ഇത് തൂക്കുന്ന ഇലക്ട്രോണിക്സ് ത്രാസും പൊതിയുന്ന പേപ്പറുകളും കണ്ടെത്തിയിരുന്നു
വീട്ടുകാരെ ഉപേക്ഷിച്ചാണ് പെൺകുട്ടി ഇയാൾക്കൊപ്പം താമസിയ്യിരുന്നത്
ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച് ഇതുവഴിയും വില്പന നടത്തുന്നുണ്ടോയെന്നതും അന്വേഷിക്കും