ടയർ തകരാറിലായിട്ടും നിർത്താതെ ടോറസ് ആലുവയിൽ ഭീതി പരത്തി
ടയർ തകരാറിലായാലും സർവീസ് നടത്തുന്ന ടോറസുകൾ റോഡുകളിൽ ഭയമുളവാക്കുന്നു.ഇന്ന് ഉച്ചയോടെ ആലുവ പൊലീസ് സ്റ്റേഷൻ റോഡിലൂടെ അമിത വേഗതയിൽ പായുന്ന ടോറസിന്റെ പിന്നിലെ ഒരു ടയർ വളരെയേറെ പഞ്ചറായിരു...Read more
റേഡിയോളജി പഠിക്കാൻ പോയി എംഡി എം എ മുഖ്യ ഏജൻറായി
ബംഗളരുവിൽ റേഡിയോളജി പഠിക്കാൻ പോയ കൊല്ലം മുണ്ടയ്ക്കൽ വീട്ടിൽ അദ്വൈത ഇന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കൊടുത്തയയ്ക്കുന്നവരിൽ പ്രധാനി. ബംഗളുവിൽ എം.ഡി.എം. എ ഉത്പാദിപ്പിക്കുന്നവരിൽ നിന്നു...Read more
കാപ്പ ചുമത്തി ജയിലിലടച്ചു
കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് നെടിയാൻ വീട്ടിൽ അജിംസ് (38) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റ...Read more
അനധികൃത അവയവ ദാനം 3 പേർ പിടിയിൽ
വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം : റൂറൽ ജില്ലയിൽ മൂന്നുപേർ അറസ്റ്റിൽ.കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറ...Read more

ആലുവയിലെ ബാറിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ രണ്ട് പേരെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി
നിരവധി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള
പശ്ചിമബംഗാൾ സ്വദേശി
ശ്യാമിൽ റോയിയെയാണ് പിടികൂടിയത്.
ഇക്കഴിഞ്ഞ 5ാം തീയതി രാത്രിയായിരുന്നു സംഭവം.
ആലുവയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ശക്തിവേൽ, അബ്ബാസ് എന്നിവരുമായിട്ടാണ് ബാറിൽ വച്ച് വഴക്കുണ്ടായത്.
തുടർന്ന് ബാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കയ്യിലുണ്ടായിരുന്ന കത്തിക്കൊണ്ട് രണ്ടു പേരെയും കുത്തി.
ഇവരിൽ ശക്തി വേൽ ചോര വാർന്ന് സമീപത്തെ പെട്രോൾ പമ്പിനുമുന്നിൽ കുഴഞ്ഞുവീണു.
ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ മരണം സംഭവിച്ചില്ല.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ശ്യാമൾ റോയിയുടെ രണ്ട് സുഹൃത്തുക്കളെ തിരിച്ചറിഞ്ഞു.
ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ
പെരുമ്പാവൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.