
ജൈവവൈവിധ്യ ആശയ മത്സരത്തിൽ സെന്റ് സേവ്യേഴ്‌സ് കോളേജിന് മൂന്നാം സ്ഥാനം
ആലുവ: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച ബയോഡൈവേഴ്സിറ്റി ഐഡിയേഷൻ ചലഞ്ച് 2025–26-ൽ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൺ (ഓട്ടോണമസ്), ആലുവയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
വിദ്യാർത്ഥിനിയായ കെസിയ ആൽഫോൺസിനൊപ്പം, കോളേജിലെ അധ്യാപകരായ ഡോ. ന്യൂലി ജോസഫ് , ഡോ. സ്റ്റെല്ല കെ. എ., ഡോ. രേവതി എസ്. എന്നിവർ അവതരിപ്പിച്ച ജൈവ സൗഹൃദ കുടിവെള്ള ശുദ്ധീകരണ ഫിൽട്ടർ എന്ന ആശയത്തിനാണ് പുരസ്കാരം ലഭിച്ചത്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ജലശുദ്ധീകരണത്തിന് ലളിതവും ചെലവുകുറഞ്ഞതുമായ മാർഗം വികസിപ്പിക്കുക എന്നതാണ് ആശയത്തിന്റെ പ്രധാന ലക്ഷ്യം.
വിദ്യാർത്ഥികളും അധ്യാപകരും മറ്റ് സഹപ്രവർത്തകരും ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രായോഗികമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കാൻ സാധിച്ചതിന്റെ അംഗീകാരമാണ് ഈ നേട്ടം. സെന്റ് സേവ്യേഴ്‌സ് കോളേജിന്റെ നവീകരണ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഈ പുരസ്കാരം കൂടുതൽ പ്രചോദനമാകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.