ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച വിജയം
ജെഇഇ മെയിൻ; ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച വിജയം കൊച്ചി: ജെഇഇ മെയിൻ 2026 പരീക്ഷയിൽ ആകാശ് വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ ആകാശ് എജ്യുക്കേഷണൽ സർവ...Read more
ആലുവ കുട്ടമശ്ശേരിയിൽ വാഹനാപകടം
ആലുവ -പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽകുട്ടമശ്ശേരി സർക്കുലർ കവലയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉണ്ടായ അപകടം.നിയന്ത്രണം വിട്ട കാർ സർക്കുലർ കവലയിലെ മുണ്ടോകുടി നസീറിന്റെ മതിൽ ഇടിച്ചു തകർത...Read more
ആലുവയിൽ വാഹനാപകടത്തിൽ ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചു
ആലുവ: മറിയപ്പടിക്ക് സമീപം കാറിടിച്ച് ബൈക്ക് യാത്രികനായ ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ ആലുവ കാരുകുന്ന് കിഴക്കുംതല വീട്ട...Read more
അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട
അങ്കമാലിയിൽ വൻ ലഹരി വേട്ട, കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ . കാസർഗോഡ് ഉളിയത്തടുക്ക നാഷണൽ നഗർ ബിസ്മില്ല മൻസിലിൽ ഹനീഫ് (38 )നെ ആണ് എറണാകുളം റൂറൽ ജില്ലാ ഡാൻസ...Read more
നെടുമ്പാശ്ശേരി : പശ്ചിമേഷ്യൻ യുദ്ധകെടുതിയിൽ കുവൈത്തിൽ കുടുങ്ങിയ 250 ഓളം പേർ പ്രത്യേക ചാർട്ടർ വിമാനത്തിൽ നാടണഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കുവൈത്ത് വിമാനതാവളം അടച്ചിട്ടിരിക്കുകയാണ്. കുവൈത്തിൽ നിന്ന് റോഡ് മാർഗം ദമാമിലെത്തി അവിടെ നിന്നുമാണ് വിമാന മാർഗം നെടുമ്പാശ്ശേരിയിലെത്തിയത്.
പ്രവാസി വെൽഫെയർ ഫോറത്തിൻ്റെ നേതൃത്വത്തിലാണ് ചാർട്ടേഡ് വിമാനം സജ്ജമാക്കിയത്.
സന്ദർശക വിസയിലും മറ്റും കുവൈത്തിൽ എത്തി തിരിച്ച് വരാൻ ബുദ്ധിമുട്ടിയവരെയും യുദ്ധ കെടുതിയെ തുടർന്ന് ജോലി നഷ്ട പെട്ടവർ ഉൾപ്പെടെയുള്ളവരുമായിരുന്നു ഇവരിലേറെയും.
. ഒരാഴച്ച മുമ്പ് മറ്റൊരുചാർട്ടേഡ് വിമാനത്തിൽ 250 പേർ എത്തിയിരുന്നു .തുടർന്ന് കുവൈത്തിൽ ജോലി ചെയ്യുന്ന തിരിച്ച് പോകാൻ കഴിയാതിരുന്ന പ്രവാസികളെ അതേ വിമാനത്തിൽ തന്നെ കുവൈത്തിലേക്ക് തിരിച്ച് കൊണ്ട് പോകുകയും ചെയ്തു . പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡൻ്റ് സക്കരിയ പള്ളിക്കര, സെക്രട്ടറി അൻവർ ആലുവ, വെൽഫെയർ പാർട്ടി ജില്ല കമ്മറ്റി അംഗങ്ങളായ നൗഷാദ് ആലുവ, റഹീം കുന്നത്ത് , സൈനുദീൻ എന്നിവരുടെ നേതൃത്വത്തിൽ തിരിച്ചെത്തിയവരെ സ്വീകരിച്ചു