LATEST NEWS

വായന കളരി

വായന കളരി

*വായനാ കളരി*ആലുവ:എടത്തല ശിവഗിരി സചേതന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ *വായനാ കളരിയുടെ* ഉദ്ഘാടനം ആകാശവാണി ഫെയിം തെന്നൽ നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡൻ്റ് എം എസ് സുരാജ്കുമാർ ചടങ്ങിൽ അധ്യക്ഷത...Read more

3 Hours ago|

കുവൈത്തിൽ കുടുങ്ങിയവരെ നാട്ടിലെത്തിച്ചു

നെടുമ്പാശ്ശേരി : പശ്ചിമേഷ്യൻ യുദ്ധകെടുതിയിൽ കുവൈത്തിൽ കുടുങ്ങിയ 250 ഓളം പേർ പ്രത്യേക ചാർട്ടർ വിമാനത്തിൽ നാടണഞ്ഞു.പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കുവൈത്ത് വിമാനതാവളം അടച്ചിട്ടിരിക്കു...Read more

3 Hours ago|

ആലുവ കുട്ടമശ്ശേരിയിൽ വാഹനാപകടം

ആലുവ -പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽകുട്ടമശ്ശേരി സർക്കുലർ കവലയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉണ്ടായ അപകടം.നിയന്ത്രണം വിട്ട കാർ സർക്കുലർ കവലയിലെ മുണ്ടോകുടി നസീറിന്റെ മതിൽ ഇടിച്ചു തകർത...Read more

16 Hours ago|
ആലുവയിൽ വാഹനാപകടത്തിൽ ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചു

ആലുവയിൽ വാഹനാപകടത്തിൽ ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചു

ആലുവ: മറിയപ്പടിക്ക് സമീപം കാറിടിച്ച് ബൈക്ക് യാത്രികനായ ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ ആലുവ കാരുകുന്ന് കിഴക്കുംതല വീട്ട...Read more

1 Days ago|

അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട

അങ്കമാലിയിൽ വൻ ലഹരി വേട്ട, കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ . കാസർഗോഡ് ഉളിയത്തടുക്ക നാഷണൽ നഗർ ബിസ്മില്ല മൻസിലിൽ ഹനീഫ് (38 )നെ ആണ് എറണാകുളം റൂറൽ ജില്ലാ ഡാൻസ...Read more

1 Days ago|
ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച വിജയം

ജെഇഇ മെയിൻ; ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച വിജയം

കൊച്ചി: ജെഇഇ മെയിൻ 2026 പരീക്ഷയിൽ ആകാശ് വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡിൽ നിന്ന് 15 വിദ്യാർത്ഥികൾ ഉന്നത പ്രകടനം കാഴ്ചവെച്ചതായി സ്ഥാപനം അറിയിച്ചു. കേരളത്തിലെ ടോപ്പറായി അഭിരാം എ പ്രഭു ഓൾ ഇന്ത്യ റാങ്ക് 395 ഉം കേരള സ്റ്റേറ്റ് റാങ്ക് 3ഉം നേടി ശ്രദ്ധേയനായി. ഫെലിക്സ് പി മനോജ് (1668), സഞ്ജീവൻ കാർത്തികേയൻ (3686), തഥാഗത് (3700) എന്നിവരാണ് മികച്ച പ്രകടനം കാഴ്ച വെച്ച മറ്റ് വിദ്യാർത്ഥികൾ. ദേവദ്യുത് കെ പിഷാരടി (99.36), നിരുപമ ജെ നായർ (99.36), സൗമിൽ ആനന്ദ് (99.21), ആദിത്യ എ സി (99.18), സമന്വയ് ഹരീഷ് (99.17), സയാൻ നൗഷാദ് എം പി (99.15) ഇമ്മാനുവൽ സിബി സെബാസ്റ്റ്യൻ (99.14), വിബ്ഹ എം (99.08), ജിയ (98.93), അക്ഷൽ ടി അലക്സ് (98.93), നിരഞ്ജൻ അനീഷ് (98.88), കല്ലൈ ബി. നാഥൻ (98.82) എന്നിവർ മികച്ച വിജയ ശതമാനം നേടി.

രാജ്യത്തുടനീളം ആകാശിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടം അവരുടെ കഠിനാധ്വാനത്തിന്റെയും കൃത്യമായ

പരിശീലനത്തിന്റെയും തെളിവാണെന്ന് ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ്

ചീഫ് അക്കാദമിക് & ബിസിനസ് ഹെഡ് ധീരജ് കുമാർ മിശ്ര പറഞ്ഞു. വിദഗ്ധ അധ്യാപകരുടെ പിന്തുണയും സുസ്ഥിരമായ പഠനരീതികളുമാണ് ഇവരെ മികച്ച വിജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിരതയാർന്ന പരിശീലനം, കർശനമായ പഠനക്രമം, സമയോചിതമായ മാർഗനിർദ്ദേശം, സ്ഥിരമായ പരീക്ഷകളും വിലയിരുത്തലുകളും എന്നിവ വിദ്യാർത്ഥികളുടെ വിജയത്തിന് നിർണായകമായി. ഇതിലൂടെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാൻ അവർക്ക് സാധിച്ചതായും ധീരജ് കുമാർ മിശ്ര പറഞ്ഞു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ജെഇഇ മെയിൻ പരീക്ഷ നടത്തുന്നത്. ഇത് എൻഐടികൾ, ഐഐഐടികൾ തുടങ്ങിയ പ്രമുഖ കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കുന്നു.

മികച്ച വിജയം നേടിയ വിദ്യാർഥികളെ ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് അനുമോദിച്ചു. ആകാശ് കേരള മേധാവി മിഥുൻ രാമചന്ദ്രൻ, മാനേജർ ജയകൃഷ്ണൻ കെപി, ബ്രാഞ്ച് മേധാവികളായ ബെൻസൺ തോമസ്, അനന്തു രമേശ്, അക്കാദമിക് മേധാവി ആൻ്റണി ഫ്രാൻസിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

TOP STORIES

വീരപ്പന്റെ ഭാര്യയും മകളും തമിഴ്നാട് നിയമസഭാസ്ഥാനാർത്ഥികൾ

വീരപ്പന്റെ ഭാര്യയും മകളും തമിഴ്നാട് നിയമസഭാസ്ഥാനാർത്ഥികൾ

വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ ഭാര്യ മുത്തു ലഷ്മിയും മകൾ വിദ്യാറാണിയും തമിഴ്നാട് നിയമസഭയിലേക്ക് മത്സര രംഗത്ത് സജീവം. കൃഷ്ണഗിരി മണ്ഡലത്തിൽ നിന്നും തമിഴ്നാട് വാഴ്വുരിമൈ എന്ന പാർട...Read more

4 Days ago|
സി.ബി.എസ്.ഇ പരീക്ഷയിൽ തിളങ്ങി ആലുവ ക്രസൻറ് സ്കൂൾ

സി.ബി.എസ്.ഇ പരീക്ഷയിൽ തിളങ്ങി ആലുവ ക്രസൻറ് സ്കൂൾ

*സി.ബി എസ് ഇ. പത്താം ക്ലാസ് ഫലം: 100% ഡിസ്റ്റിങ്ഷനോടെ തിളങ്ങി ക്രസൻ്റ് വിദ്യാർത്ഥികൾ*ആലുവ : ഈ വർഷത്തെ 10-ാംക്ലാസ് പരീക്ഷാഫലത്തിൽ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മുഴുവൻ ...Read more

6 Days ago|
മോഹൻലാലിന്റെ കനിവിൽ കുടിവെള്ളമായി

മോഹൻലാലിന്റെ കനിവിൽ കുടിവെള്ളമായി

മോഷൻ ലാലിന്റെ വിശ്വശാന്തിഫൗണ്ടേഷന്റെ ശാന്തി തീർത്ഥം പദ്ധതിയുടെ ഭാഗമായി കുടിവെള്ളം കുട്ടനാട്ടിലെ മൂന്ന് വാർഡുകളിലാണ് ഇതിനായി സോളാർ ഓട്ടോമാറ്റഡ് ശുദ്ധജല പ്ലാൻറുകൾ സജ്ജമാക്കിയത്.പ്രതി...Read more

7 Days ago|

@Copyright 2026 Powran. All Rights Reserved.