ആലുവയിൽ ഇരട്ട കൊലപാതക ശ്രമം പ്രതി പിടിയിൽ
ആലുവയിലെ ബാറിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ രണ്ട് പേരെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായിനിരവധി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളപശ്ചിമബംഗ...Read more
ടയർ തകരാറിലായിട്ടും നിർത്താതെ ടോറസ് ആലുവയിൽ ഭീതി പരത്തി
ടയർ തകരാറിലായാലും സർവീസ് നടത്തുന്ന ടോറസുകൾ റോഡുകളിൽ ഭയമുളവാക്കുന്നു.ഇന്ന് ഉച്ചയോടെ ആലുവ പൊലീസ് സ്റ്റേഷൻ റോഡിലൂടെ അമിത വേഗതയിൽ പായുന്ന ടോറസിന്റെ പിന്നിലെ ഒരു ടയർ വളരെയേറെ പഞ്ചറായിരു...Read more
റേഡിയോളജി പഠിക്കാൻ പോയി എംഡി എം എ മുഖ്യ ഏജൻറായി
ബംഗളരുവിൽ റേഡിയോളജി പഠിക്കാൻ പോയ കൊല്ലം മുണ്ടയ്ക്കൽ വീട്ടിൽ അദ്വൈത ഇന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കൊടുത്തയയ്ക്കുന്നവരിൽ പ്രധാനി. ബംഗളുവിൽ എം.ഡി.എം. എ ഉത്പാദിപ്പിക്കുന്നവരിൽ നിന്നു...Read more
കാപ്പ ചുമത്തി ജയിലിലടച്ചു
കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് നെടിയാൻ വീട്ടിൽ അജിംസ് (38) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റ...Read more
അനധികൃത അവയവ ദാനം 3 പേർ പിടിയിൽ
വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം : റൂറൽ ജില്ലയിൽ മൂന്നുപേർ അറസ്റ്റിൽ.കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറ...Read more

നെടുമ്പാശ്ശേരി
നെടുമ്പാശ്ശേരി വിമാനത്താവളത്തോടു ചേർന്ന് പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. ആവണം കോട് റോഡിൽ സൗരോർജ പ്ലാൻറിന് സമീപം റെയിൽവേയുടെ കൈവശമുള്ള ഭൂമിയിൽ സ്‌റ്റേഷൻ നിർമ്മാണത്തിനായി നിലമൊരുക്കൽ പ്രവർത്തനമാണ് ആരംഭിച്ചിട്ടുള്ളത്. അടുത്ത ഘട്ടമായി മണ്ണ് പരിശോധനപൂർത്തിയാക്കിയ ശേഷമായിരിക്കും സ്റ്റേഷൻ നിർമ്മാണമുൾപ്പെടെ നടപടികളിലേക്ക് കടക്കുക. വിമാനയാത്രക്കാരെ ഉദ്ദേശിച്ച് പ്രധാനമായും ഹാൾട്ട് സ്‌റ്റേഷനാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ അങ്കമാലി റെയിൽവേ സ്‌റ്റേഷനിലും ആലുവ റെയിൽവേ സ്‌റ്റേഷനിലും വന്നിറങ്ങി റോഡ് മാർഗമാണ് വിമാന താവളത്തിലേക്ക് യാത്രക്കാർ എത്തുന്നത്. ഇവിടെ റെയിൽവേ സ്റ്റേഷൻ വരുന്നതോടെ വിമാനതാവളത്തിലെത്താൻ മൂന്ന് കിലോമീറ്റർ മതിയാകും. വിമാനതാവളത്തിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് സിയാൽ പ്രത്യേക വാഹന സൗകര്യവും ഒരുക്കും
കൊച്ചി മെട്രോയും നെടുമ്പാശ്ശേരിയിലേക്ക് നീട്ടുന്നുണ്ട് മെട്രോയ്ക്കു വേണ്ടി ഭൂഗർഭ പാതയാണ് ഉദേശിക്കുന്നത്. ഇതു കൂടി യാഥാർത്ഥ്യമായാൽ റെയിൽവേ സ്‌റ്റേഷനിലേക്കും സിയാലിൽ നിന്നും പ്രത്യേക പാത ലക്ഷ്യമിടുന്നുണ്ട്