
സിൽവർക്വസ്റ്റ് 2026: എംഇഎസ്‌സിഇടി വിദ്യാർഥികളുടെ മികവിന് അംഗീകാരം
കുന്നുകര: ഇന്നൊവേഷൻ ട്രെയിൽബ്ലേസർ പുരസ്കാരം നേടി എംഇഎസ്‌സിഇടി വിദ്യാർഥികൾ. പെരുമ്പാവൂർ സെന്റ് തോമസ് പബ്ലിക് സ്കൂളിൽ നടന്ന സിൽവർക്വസ്റ്റ് 2026 മെഗാ സയൻസ് എക്സിബിഷനിലാണ് വിദ്യാർഥികൾ ഈ നേട്ടം കൈവരിച്ചത്. വിദ്യാർഥികൾ സ്വന്തമായി ആശയങ്ങൾ രൂപപ്പെടുത്തി വികസിപ്പിച്ച വിവിധ നൂതന പ്രോജക്ടുകളാണ് പ്രദർശിപ്പിച്ചത്.
ത്രിഡി പ്രിന്റർ, റ്റുഡി പ്ലോട്ടർ, ചാറ്റ് ബോട്ട്, ഡ്രോൺ, ജെസ്റ്റർ കൺട്രോൾഡ് കാർ, മെമ്മറി ബേസ്ഡ് ഓട്ടോണമസ് റോബോട്ട്, ഒബ്സ്റ്റാക്കിൾ ഡിറ്റക്ഷൻ റോബോ കാർ, എക്സ്പ്ലോഡഡ് വ്യൂ ഓഫ് ഫോർ-സ്ട്രോക്ക് എൻജിൻ, ടു-സ്ട്രോക്ക് എൻജിൻ സെക്ഷൻ തുടങ്ങിയ പ്രോജക്ടുകളാണ് പ്രദർശിപ്പിച്ചത്.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലെ വിദ്യാർഥികളാണ് പങ്കെടുത്തത്. വിദ്യാർഥികളുടെ സ്വന്തം ആശയങ്ങൾ, സർഗാത്മകത, സാങ്കേതിക മികവ്, കൂട്ടായ പ്രവർത്തനം, കഠിനാധ്വാനം എന്നിവയാണ് ഈ നേട്ടത്തിന് പിന്നിൽ.