LATEST NEWS

കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

ഉപയോഗശൂന്യമായ കിണറ്റിൽ വീണ പോത്തിനെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിആലുവ ഉളിയന്നൂരിൽ ഉള്ളെയിതിൽ സൈദുമുഹമ്മദിന്റെ പോത്തിനെയാണ് രക്ഷപ്പെടുത്തി. ഉളിയന്നൂർ സ്വദേശി ഹനീ...Read more

1 Hours ago|
ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് പിണറായി വിജയൻ

ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർ...Read more

4 Hours ago|

ആലുവയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

ദേശീയ പാതയിൽ അലുവ ബൈപ്പാസിൽ മെട്രോക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു.രാവിലെ ഒമ്പതേകാലോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിന്റെ സൈഡിലേക്കാണ് തല കീഴ...Read more

11 Hours ago|
ആലുവ - ജിടി എൻ റൂട്ടിൽ ഗതാഗത കുരുക്ക്

ആലുവ - ജിടി എൻ റൂട്ടിൽ ഗതാഗത കുരുക്ക്

വൈദ്യുതി ബോർഡിന്റെ ടവറിൽ വാഹനമിടിച്ചതിനെ തുടർന്ന് ഗതാഗത കുരുക്ക്ആലുവ - ജിടി എൻ റൂട്ടിലാണ് ഗതാഗത കുരുക്ക്. പുലർച്ചെയാണ് ഏതോ വാഹനം ഇടിച്ചത്.തകരാർ പരിഹരിച്ച്‌ വാഹനഗതാഗതം പഴയ രീതിയിലാക...Read more

12 Hours ago|
ആർ എസ്പി (ലെനിനിസ്റ്റ് ] ഭാവിയെന്ത്?

ആർ എസ്പി (ലെനിനിസ്റ്റ് ] ഭാവിയെന്ത്?

ആർ എസ്പി (ലെനിനിസ്റ്റ് ] ഭാവി ഇനിയെന്ത്?കോവൂർ കുഞ്ഞുമോൻ ഔദ്യോഗിക ആർ എസ്പിയിലേക്ക് തിരിച്ചു പോകുമോ?കോൺഗ്രസിലെ മുൻ മന്ത്രി പന്തളം സുധാകരനെ തോല്പിച്ചാണ് ആർ എസ് പി സ്ഥാനാർത്ഥിയായി 2001...Read more

20 Hours ago|
ആഗോള പ്രതിസന്ധിയിലും, കൊച്ചിരാജ്യാന്തരവിമാന താവളം വഴി യാത്രക്കാർ കൂടുതൽ

നെടുമ്പാശ്ശേരി:

വ്യോമയാന മേഖലയിൽ ആഗോളതലത്തിൽ അനുഭവപ്പെടുന്ന പ്രതിസന്ധികൾക്കിടയിലും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), തുടർച്ചയായ നാലാം സാമ്പത്തിക വർഷത്തിലും ഒരു കോടിയിലധികം യാത്രക്കാർ എന്ന ശ്രദ്ധേയ നേട്ടം കൈവരിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ആകെ 1,14,42,583 യാത്രക്കാരാണ് സിയാൽ വഴി സഞ്ചരിച്ചത്. ഇതോടൊപ്പം 73,134 വിമാന സർവീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു.

2025 മേയ് മാസത്തിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയത്. ഈ മാസത്തിൽ മാത്രം 11,07,184 യാത്രക്കാരാണ് സിയാലിലൂടെ യാത്ര ചെയ്തത്. 2025-26 കാലയളവിൽ സിയാൽ കൈകാര്യം ചെയ്ത ആകെ യാത്രക്കാരിൽ 54,01,939 പേർ അന്തർദേശീയ യാത്രക്കാരും 60,40,644 പേർ ആഭ്യന്തര യാത്രക്കാരുമായിരുന്നു. അതേസമയം, 31,505 അന്താരാഷ്ട്ര വിമാന സർവീസുകളും 41,629 ആഭ്യന്തര വിമാന സർവീസുകളും സിയാൽ കൈകാര്യം ചെയ്തു.

2025-ന്റെ അവസാന മാസങ്ങളിൽ, വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട പ്രവർത്തനപരമായ നിയന്ത്രണങ്ങളും ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മൂലവുമുണ്ടായ അന്താരാഷ്ട്ര വ്യോമഗതാഗത തടസങ്ങളെല്ലാം നിലനിന്നിരുന്നുവെങ്കിലും, 2025-26 കാലയളവിൽ സിയാൽ 2.2 ശതമാനം യാത്രക്കാരുടെ വളർച്ച രേഖപ്പെടുത്തി. മറ്റെല്ലാ അവസരങ്ങളിലും വർഷം മുഴുവൻ സ്ഥിരതയാർന്ന യാത്രാ തിരക്ക് നിലനിർത്താനും വിവിധ സീസണുകളിലുണ്ടായ ഉയർന്ന യാത്രക്കാരുടെ ഒഴുക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സിയാലിന് കഴിഞ്ഞു.

സിയാൽ 2.0 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അടിസ്ഥാനസൗകര്യ വികസനവും യാത്രാസൗകര്യ വർധനവും പ്രവർത്തന കാര്യക്ഷമതയുമാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് വെളിപ്പെടുത്തി. സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള സേവനങ്ങളും വേഗമേറിയ പ്രോസസ്സിംഗ് സംവിധാനങ്ങളും യാത്രാനുഭവം കൂടുതൽ സൗകര്യപ്രദമാക്കിയതായി അദ്ദേഹം പറഞ്ഞു. അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ ഫുൾ ബോഡി സ്കാനറുകൾ നടപ്പിലാക്കിയതോടെ സുരക്ഷാ പരിശോധനകൾ കൂടുതൽ ആധുനികമാകുകയും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനൊപ്പം സേവന നിലവാരവും ഉയർത്താൻ വിവിധങ്ങളായ പദ്ധതികളിലൂടെ സിയാലിന് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

TOP STORIES

ആലുവയിലെ ബാറിൽ വാക്കുതർക്കം: കത്തിക്കുത്ത് - 2 പേർക്ക് പരിക്ക്

ആലുവയിലെ ബാറിൽ വാക്കുതർക്കം: കത്തിക്കുത്ത് - 2 പേർക്ക് പരിക്ക്

ആലുവയിൽ മദ്യഷാപ്പിൽ വച്ചുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം രാത്രി ആലുവ സ്വകാര്യ ബസ് സ്റ്റാൻ റിനടുത്തുള്ള നവരത്ന ബാറിൽ വച്ചാണ് ഒരുമിച്ചിരു...Read more

1 Days ago|
ആലുവയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

ആലുവയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

ആലുവയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ കാർ നിശേഷം തകർന്നു. കാറിൽ രണ്ടു പേർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടുആലുവ തോട്ടയ്ക്കാട്ടുകര മണപ...Read more

2 Days ago|
ഗുണ്ടൽപേട്ടിൽ വാഹനാപകടം 3 മലയാളികൾ മരിച്ചു

ഗുണ്ടൽപേട്ടിൽ വാഹനാപകടം 3 മലയാളികൾ മരിച്ചു

കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരണമടഞ്ഞു.കണ്ണൂർ സ്വദേശികളായ മുനീർ എന്ന 30 കാരനും മുനീറയെന്ന 45 കാരിയും മോഹിസ് സിദാൻ എന്ന മൂന്നര വയസുകാരനുമാണ് മരിച്ചത്.ഊട്...Read more

4 Days ago|
കൂടൽമാണിക്യ ക്ഷേത്രത്തിലും ആനയിടഞ്ഞു ,, രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു

കൂടൽമാണിക്യ ക്ഷേത്രത്തിലും ആനയിടഞ്ഞു ,, രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു, മരിച്ചത് രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ .25 വയസുണ്ട്ആനയെ തളച്ചുഇന്ന് ഉച്ചയ്ക്കാണ് സംഭവം.ഇന്നലെ രാത്രി നടന്...Read more

6 Days ago|

Advertisement

Advertisement
അങ്കമാലിയിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

അങ്കമാലിയിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കു വെടിവച്ചു.നിരവധി വാഹനങ്ങൾ ആന തകർത്തുആനയുടെ അക്രമത്തിൽ ലോറി ഡ്രൈവർ വിഷ്ണു. കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ പ്രദീപിനുംപരിക്കുണ്ട്.കൊല്ലത്തുനി...Read more

6 Days ago|
ഡിജോ കാപ്പൻ വിടവാങ്ങി

ഡിജോ കാപ്പൻ വിടവാങ്ങി

റോഡ് സുരക്ഷയ്ക്കായി പോരാടിയ ഡി ജോ കാപ്പൻ റോഡപകടത്തെത്തുടർന്നുണ്ടായ പരിക്കിനെ തുടർന്ന് മരണമടഞ്ഞു68 വയസായിരുന്നു. കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നുകേരള കോൺഗ്രസിന്റെ വിദ്യാർത്ഥി...Read more

6 Days ago|
വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

ആലപ്പുഴ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു.ആർത്തുങ്കൽ അരീപറമ്പിൽ കളത്തിൽ പറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണയെന്ന 22 കാരനും ചേർത്തല കുറുപ...Read more

6 Days ago|
ഭാര്യയെ കൊന്നത് സംശയ രോഗത്തെ തുടർന്ന്

ഭാര്യയെ കൊന്നത് സംശയ രോഗത്തെ തുടർന്ന്

തൃശൂർ ആനക്കല്ലിൽ ഉണ്ണിമായയെന്ന യുവതിയെ ഭർത്താവ് ശിവദാസ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്തൃശൂർ ശക്തൻ സ്റ്റാന്റ് മാർക്കറ്റിലെ തൊഴിലാളിയാണ് ശിവപ്രസാദ് ഉണ്ണിമായ ഒരു എയർ കണ്ടീഷൻ സർവീസ്...Read more

6 Days ago|

യു.സി.കോളേജിൽ കാർട്ടൂൺ പരിശീലന ക്യാമ്പ്

ആലുവ യുസി കോളേജിൽ കാർട്ടൂൺ പരിശീലന ക്യാമ്പ്. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ വര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മെയ് 7 മുതൽ 20 വരെ കാർട്ടൂൺ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത കാർട...Read more

7 Days ago|

Advertisement

Advertisement
ആലുവയിൽ വാഹനാപകടത്തിൽ വൃദ്ധ മരിച്ചു

ആലുവയിൽ വാഹനാപകടത്തിൽ വൃദ്ധ മരിച്ചു

മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട 72 കാരിയായ മാതാവ് മരണമടഞ്ഞുആലുവ കാർമൽ ആശുപത്രിക്ക് സമീപം വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഓട്ടോയിടിക്കുകയും തുടർന്ന് ബൈക്കിന് പിന്നില...Read more

7 Days ago|

@Copyright 2026 Powran. All Rights Reserved.