വോട്ടെണ്ണൽ ഇങ്ങനെ
*ഒരുക്കങ്ങൾ പൂർണ്ണം; വോട്ടെണ്ണൽനാളെജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ മൂന്നു കേന്ദ്രങ്ങളായി നടക്കും. 14 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്...Read more
കാർ മോഷ്ടാക്കൾ പിടിയിൽ
കാർ മോഷ്ടാക്കൾ പോലീസ് പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ് സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സന്താന'കല്യാണ...Read more
പോത്തിറച്ചിക്ക് ക്ഷാമം
പോത്തിറച്ചിക്ക് ക്ഷാമംഇതേത്തുടർന്ന് പലയിടങ്ങളിലും തോന്നുന്ന വിലപഴയതുപോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോത്തിറച്ചി എത്തുന്നില്ലപല സംസ്ഥാനങ്ങളും പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ...Read more
സേവ്യേഴ്സ് കോളേജിൽ പ്രവേശന നടപടികൾ തുടങ്ങി
ആലുവ. സെൻ്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമെൻ(ഓട്ടോണമസ് ) 2026-2027 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോളേജിൻ്റെ ഔദ്യോഗിക വെബ് ...Read more
പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി; പൊലീസ് പൊക്കി ജയിലാക്കി
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനേയും ഏഴും മൂന്നും വയസുള്ള മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ജയിലിലായിവടക്കാഞ്ചേരി പാട്ടോല സ്വദേശിനി ശ്രുതിയും കാമുകൻ കിഴക്കഞ്ചേരി സ്...Read more






അന്തർ ജില്ലാ ക്രമിനൽ സംഘാംഗങ്ങൾ ഒത്തുകൂടി, പോലീസ് കയ്യോടെ പിടികൂടി..
നിരവധി കേസുകളിൽ പ്രതികളായ കണ്ണൂർ അഴീക്കൽ കോവലൊടി ആയെങ്കി വീട്ടിൽ അർജുൻ ആയെങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), എറണാകുളം പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചു വെളി വീട്ടിൽ അരുൺ ( ഡോൺ 38), പള്ളുരുത്തി വരിക്കാശ്ശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെയാണ് കോതമംഗലം പോലീസ് പിടികൂടിയത്.ജില്ലാ പോലീസ് മേധാവി കെ സുദർശന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ സ്റ്റീൽ ബേർഡിൻ്റെ ഭാഗമായി നടന്ന പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്ത് ഉള്ള റിസോർട്ടിൽ ഒത്തുകൂടിയ ഇവരെ വളഞ്ഞ് സാഹസികമായാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറുകളും, മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹൈവേ റോബറി, കൊലപാതക ശ്രമം, മയക്കുമരുന്ന് കടത്ത്, മോചന ദ്രവ്യത്തിന് വേണ്ടി മനുഷ്യക്കടത്ത്, സ്വർണ്ണം കടത്ത്, ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്. അർജുൻ ആയെങ്കിക്കെതിരെ എട്ടു കേസുകളും, ആദർശിന് പത്ത് കേസുകളും, പ്രണവിന് ആറു കേസുകളും, ധനീഷിന് രണ്ട് കേസുകളും, അരുണിന് പതിമൂന്ന് കേസുകളും, ടാൻസണിന് അഞ്ചു കേസുകളും നിലവിലുണ്ട്. ഇവർ പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയാണ് ഒന്നിച്ചതെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഘടിത കുറ്റകൃത്യം ഉൾപ്പടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം വ്യാപിപ്പിച്ചു.
Advertisement
Advertisement
Advertisement