കാർ മോഷ്ടാക്കൾ പിടിയിൽ
കാർ മോഷ്ടാക്കൾ പോലീസ് പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ് സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സന്താന'കല്യാണ...Read more
തെരഞ്ഞെടുപ്പിന് തലേന്ന് ക്രിമിനൽ സംഘങ്ങൾ കോതമംഗലത്ത് കൂടിയതെന്തിന്? അന്വേഷണം തുടങ്ങി
അന്തർ ജില്ലാ ക്രമിനൽ സംഘാംഗങ്ങൾ ഒത്തുകൂടി, പോലീസ് കയ്യോടെ പിടികൂടി.. നിരവധി കേസുകളിൽ പ്രതികളായ കണ്ണൂർ അഴീക്കൽ കോവലൊടി ആയെങ്കി വീട്ടിൽ അർജുൻ ആയെങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത...Read more
പോത്തിറച്ചിക്ക് ക്ഷാമം
പോത്തിറച്ചിക്ക് ക്ഷാമംഇതേത്തുടർന്ന് പലയിടങ്ങളിലും തോന്നുന്ന വിലപഴയതുപോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോത്തിറച്ചി എത്തുന്നില്ലപല സംസ്ഥാനങ്ങളും പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ...Read more
സേവ്യേഴ്സ് കോളേജിൽ പ്രവേശന നടപടികൾ തുടങ്ങി
ആലുവ. സെൻ്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമെൻ(ഓട്ടോണമസ് ) 2026-2027 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോളേജിൻ്റെ ഔദ്യോഗിക വെബ് ...Read more
പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി; പൊലീസ് പൊക്കി ജയിലാക്കി
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനേയും ഏഴും മൂന്നും വയസുള്ള മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ജയിലിലായിവടക്കാഞ്ചേരി പാട്ടോല സ്വദേശിനി ശ്രുതിയും കാമുകൻ കിഴക്കഞ്ചേരി സ്...Read more
*ഒരുക്കങ്ങൾ പൂർണ്ണം; വോട്ടെണ്ണൽനാളെ
ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ മൂന്നു കേന്ദ്രങ്ങളായി നടക്കും. 14 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടുകളാണ് എണ്ണുന്നത്. കളമശേരി കുസാറ്റ്, ആലുവ യു.സി കോളേജ്, കോതമംഗലം എം എ കോളേജ് എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു.
വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. മൂന്ന് കേന്ദ്രങ്ങളിലായാണ് പതിനാല് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. രാവിലെ ആറരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.
ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. രണ്ട് റൗണ്ട് പോസ്റ്റൽ ബാലറ്റുകൾ എണ്ണി അതിനുശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പത്തുമണിയോടെ ആദ്യ ഫലസൂചനകൾ അറിയാം. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർന്ന ശേഷമേ ഇ.വി.എമ്മുകളിലെ അവസാന രണ്ട് റൗണ്ടുകൾ എണ്ണുകയുള്ളൂ.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണലിന് നേതൃത്വം നൽകുന്നത് റിട്ടേണിംഗ് ഓഫീസർമാരാണ്.
*വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലിന് 263 മേശകൾ*
ജില്ലയിലെ 14 മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് ആകെ 196 മേശകളാണ് ക്രമീകരിച്ചിട്ടുള്ളത്. തപാൽ വോട്ടുകൾ എണ്ണുന്നതിന് 67 മേശകളുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്ന ഓരോ മേശയിലും മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർ വൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ് എന്നിവരുണ്ടാകും. തപാൽ വോട്ടുകൾ എണ്ണുന്നതിന് ഓരോ മേശയിലും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർ വൈസർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്ററുമാർ എന്നിവരാണുണ്ടാവുക.
ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം) മുഖേനയുള്ള വോട്ടുകൾ എണ്ണുന്നതിന് ഓരോ ടേബിളുകൾ വീതമാണുള്ളത്. സൈനിക, അർധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന സർവീസ് വോട്ടർമാരുടെ വോട്ടാണ് ഇ.ടി.പി.ബി.എസ് സംവിധാനത്തിലുടെ ചെയ്തിട്ടുള്ളത്.
സ്ഥാനാർഥികൾക്ക് ഒരു മേശയിൽ ഒരാൾ എന്ന ക്രമത്തിൽ ഏജൻറുമാരെ നിയോഗിക്കാം. റിട്ടേണിംഗ് ഓഫീസർമാർ നൽകിയിട്ടുള്ള ക്യു.ആർ. കോഡ് പതിപ്പിച്ച തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കൂ.
വോട്ടെണ്ണൽ നടക്കുന്ന എല്ലാ മേശകളും കാണത്തക്ക രീതിയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ നിയോജകമണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ചുവീതം പോളിംഗ് സ്റ്റേഷനുകളിലെ വി.വി. പാറ്റ് സ്ലിപ്പുകളാണ് എണ്ണുക.
നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ അംഗീകൃത പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ നറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകൾ തെരഞ്ഞെടുക്കുക.
*വോട്ടെണ്ണാൻ 1113 ഉദ്യോഗസ്ഥർ*
ജില്ലയിലെ 14 മണ്ഡലങ്ങളിലുമായി വോട്ടെണ്ണുന്നതിന് ആകെ 1113 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിന് 238 വീതം മൈക്രോ ഓബ്‌സർമാരും കൗണ്ടിംഗ് സൂപ്പർവൈസർമാരും കൗണ്ടിംഗ് അസിസ്റ്റന്റുമാരുമുണ്ട്.
ഇതിൽ 20 ശതമാനം ഉദ്യോഗസ്ഥർ റിസർവാണ്. തപാൽ വോട്ടുകൾ എണ്ണുന്നതിന് 399 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും അംഗീകരിച്ച കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ പട്ടികയിൽനിന്നും മൂന്നു തവണ റാൻഡമൈസേഷൻ നടത്തിയാണ് ഓരോ വോട്ടെണ്ണൽ മേശയിലും ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്.
വോട്ടെണ്ണലിൽ ഓരോ ഉദ്യോഗസ്ഥരുടെയും ചുമതലയും ഇവരെ നിയോഗിക്കുന്ന മണ്ഡലവും തീരുമാനിക്കുന്ന ആദ്യ രണ്ട് റാൻഡമൈസേഷനുകൾ പൂർത്തിയായി. ഇന്ന് (മെയ് നാല്) രാവിലെ അഞ്ചിന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്ന ഉദ്യോഗസ്ഥരുടെ മേശ തീരുമാനിക്കുന്ന മൂന്നാമത്തെ റാൻഡമൈസേഷൻ കേന്ദ്ര നിരീക്ഷകന്റെ സാന്നിധ്യത്തിൽ വരണാധികാരി നിർവഹിക്കും.
ഓരോ മേശയിലും എത്തിക്കേണ്ട കൺട്രോൾ യൂണിറ്റുകൾ എത് എന്ന് മുൻകൂട്ടി തീരുമാനിച്ച് ചാർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ ചാർട്ട് തിങ്കളാഴ്ച രാവിലെ കൗണ്ടിംഗ് ഏജന്റുമാർക്ക് കൊടുക്കുകയും അതത് മേശകളിൽ പതിക്കുകയും ചെയ്യും.
*മീഡിയ സെന്റർ*
വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം മാധ്യമങ്ങൾക്ക് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാന മീഡിയ സെൻ്റർ കളമശ്ശേരി കുസാറ്റിലാണ് പ്രവർത്തിക്കുക. മറ്റു വോട്ടെണ്ണൽ കേന്ദ്രങ്ങളായ ആലുവ യുസി കോളേജ്, കോതമംഗലം എം എ കോളേജ് ഓഫ് ആട്സ് എന്നിവിടങ്ങളിലും മീഡിയ സെന്ററുകളുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പാസ് അനുവദിച്ചിട്ടുള്ള മാധ്യമ പ്രവർത്തകർക്കാണ് പ്രവേശനം.
Advertisement
Advertisement
Advertisement