
പ്രതികരണങ്ങൾ
ഓരോ കാൽവെയ്പ്പുകളും ഭാരമായി തോന്നി...കാരണം വന്ന വഴിയിലൂടെയല്ല തിരിച്ചു നടക്കുന്നത്. വന്നപ്പോൾ വഴി കാണാമായിരുന്നു..... തിരിച്ചു നടന്നപ്പോൾ തലയിലും, കാലിനും ഒരേ ഭാരം.
ചിതറി തെറിച്ച പാറ്റ കൂട്ടങ്ങളെ പോലെ ഓടിനടക്കുന്നത് മനുഷ്യനല്ലേ????
മനുഷ്യനാണ് പോലും...
ഞാനും ഒരു മനുഷ്യനായിരുന്നു...... പക്ഷെ ഇപ്പോൾ..
വികൃതമായ ചോര കഷ്ണങ്ങൾ എന്റെ പ്രതികരണങ്ങളുടെ പ്രതികാരമായിരിക്കാം.....
യഥാർത്ഥത്തി ൽ മനുഷ്യൻ സ്വതന്ത്രനാണോ?
ആണെങ്കിൽ...
സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തത് എന്തുകൊണ്ട്????
കാരണം... എന്റെ ചിന്തകൾ എനിക്ക് സ്വാതന്ത്ര്യം തരുന്നില്ല.....എന്റെ പ്രതികരണങ്ങൾ,തലയ്ക്കു മീതെ വട്ടം കറങ്ങുന്നു...... പറയൂ... ഞാനൊരു മനുഷ്യനാണോ??
ചിലപ്പോൾ തെറ്റായിരിക്കാം.... ചോര കൊണ്ടു സമുദ്രം തീർത്തപ്പോളും..... കരച്ചിലുകൾ എന്നെ ശാന്തമാക്കിയില്ല.... ആ അപശബ്ദങ്ങൾ ഞാനുമായി മത്സരിച്ചു...
കാരണം ജീവിതത്തിൽ പറ്റിക്കപ്പെടാൻ ആർക്കും അവസരമില്ല.... വേണ്ടെന്നു വെച്ചോളൂ ..
എന്റെ പ്രതികരണങ്ങൾ വിപ്ലവമായപ്പപ്പോൾ ശാന്തമായി ഞാൻ നടന്നു നീങ്ങി... ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കരുത്തില്ലാത്ത ഞാൻ ഒരിക്കലും ദുർബലനായിരുന്നില്ല. അല്ലെങ്കിൽ ആ നിലവിളികൾ ചിലപ്പോഴൊക്കെ സംഗീതമാകുമായിരുന്നില്ല..... പെയ്ത മഴയ്ക്കും കാറ്റിനുമുണ്ട് ചോരയുടെ കനത്ത രൂക്ഷ ഗന്ധം..... ഭൂമിയിലെ കാഴ്ചകൾ കണ്ടു പേടിച്ചിട്ട് പക്ഷികൾ കൂട്ടമായി പറന്നു പോയി..... അതിനു കാരണം ഞാനായിരുന്നോ??
അതോ എന്റെ പ്രതികരണങ്ങളോ??
തീരം കാണാതെ, ലക്ഷ്യസ്ഥാനം കാണാതെ... കാറ്റിന്റെ... ജലത്തിന്റെ ശക്തിയിൽ ഒറ്റപ്പെട്ട് കടലിൽ അലഞ്ഞു തിരിഞ്ഞ് നടക്കുമ്പോൾ അനുഭവപ്പെടുന്ന ഏകാന്തതയില്ലേ....ആ ഏകാന്തതയിൽ നിന്നും കരിനിഴൽ വീണ രാത്രിയിൽ എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയാതെ തിരിഞ്ഞു നടന്നപ്പോൾ ആകാശത്തിന്റെ ഒരു നേർത്ത തണുപ്പ് എന്നിൽ ആശ്വാസത്തിന്റെ പുതപ്പു വിരിച്ചു. ഏഴാകാശവും കടന്ന് ഇനിയൊരു താവളമുണ്ടെങ്കിൽ എന്നാശിച്ചു. കാണാകടലിലേക്ക് എന്നെ ചവിട്ടി താഴ്ത്തുമ്പോൾ ചുറ്റും കാണുന്നതെല്ലാം ഇരുട്ടായി തോന്നി.
തിരിച്ചറിവുകൾ ഉണ്ടായപ്പോൾ സ്നേഹത്തിന്റെ ഭാഷ മൗനമല്ല എന്ന് മനസ്സിലായി.
ആൾക്കൂട്ടത്തിനിടയിൽ ജീവിച്ചപ്പോഴും എന്റെ ഏകാന്തത എനിക്ക് നഷ്ടമൊന്നും വാരി വിതറിയില്ല.ഒറ്റയ്ക്കാണെന്നുള്ള തോന്നൽ എന്നെ അലട്ടാൻ തുടങ്ങുമ്പോൾ ഒറ്റപ്പെട്ട മരങ്ങൾ വേരുകൾ കൊണ്ട് സംസാരിക്കുമ്പോൾ അവരല്ലേ സ്വതന്ത്രർ...
ഞാൻ പേറിനടന്ന ഓർമ്മകൾ എനിക്ക് ഭാരമായി തോന്നുമ്പോൾ ഏകാന്തതയല്ലേ സ്വാതന്ത്ര്യം. പഴയ ചില ശബ്ദങ്ങളുടെയും, ചിരികളുടെയും നിശബ്ദത എന്നെ ഒറ്റപ്പെടുത്തി. മറ്റുള്ളവർക്ക് വേണ്ടി അണിഞ്ഞ മുഖംമൂടികൾ കാറ്റിൽ പറക്കുന്നു. അവയെ നോക്കി പുഞ്ചിരിച്ചപ്പോൾ അവ എന്നെ പേടിപ്പെടുത്തുന്നു. ജനൽ ചില്ലയിൽ വന്നു വീഴുന്ന മഴത്തുള്ളികളും ആഹ്ലാദിക്കുന്നു. കിളികൾ കൂടണയുന്നു. കാറ്റും, മരങ്ങളും പരസ്പരം സംഭാഷണത്തിലേർപ്പെട്ടു.സാഗരവും തീരവും നൃത്തം ചെയ്യുന്നു. കാടിന്റെ സംഗീതം പൂക്കളെ ഉ റക്കുന്നു. പുറത്ത് പെയ്യുന്ന മഴയ്ക്കും പറയാനുണ്ട് ഒരുപാട് കഥകൾ. കോലാഹലങ്ങൾ കെട്ടിയടങ്ങി.
ആരും വായിക്കാതെ ലൈബ്രറിയിൽ ഇരിക്കുന്ന ആ പഴയ ബുക്കിന് ഒരുപാട് ഓർമപ്പെടുത്തലുകളു ണ്ടായിരുന്നു.അതെല്ലാം ഞാൻ വായിച്ചു തീർത്തത് ആളൊഴിഞ്ഞ ബെഞ്ചിലിരുന്നായിരുന്നു.
ആരും തൊടാതെ പൊടിപിടിച്ചിരുന്ന ആ പഴയ ഡയറി ഒരു ചരിത്രം വിളിച്ചോതി യപ്പോൾ അതെല്ലാം എന്നേ എനിക്ക് നഷ്ടമായി.
നഷ്ടപ്പെടലിന്റെ വേദന കൂടിയപ്പോൾ പറയാതെ പറഞ്ഞ എന്റെ പ്രതികരണ ങ്ങൾ വിപ്ലവങ്ങളായി. നഗര വീഥിയിലൂടെ ഞാൻ വേഗത്തിൽ നടന്നപ്പോൾ എന്റെ നിഴൽപോലും എന്നേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു.
പ്രകാശമാനമായ വലിയ മേഘങ്ങളും അതിലൂടെ പറന്നുയരുന്ന പക്ഷികളും സ്വാതന്ത്ര്യത്തിന്റെയും, സമാധാനത്തിന്റെയും അനുഭൂതി സമ്മാനിക്കുന്നത് തടസ്സപ്പെടുത്തുന്ന ഏ കാന്തമായ കൂരിരുൾ എന്നെ വിഴുങ്ങി.
-- സുനിത നിസാർ നിത -