ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു.പറവൂർ ചേന്ദമംഗലം അറയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 35 വയസുണ്ട്.യു.സി. കോളേജ് പരിസരത്തുവച്ച് പുലർച്ചെ...Read more
പെരിയാറിലേക്ക് എടുത്തു ചാടിയ ആസാം സ്വദേശിയെ രക്ഷപ്പെടുത്തി
റെയിൽവേ നടപാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്നലെ രാത്രി തുരുത്ത് റെയിൽവെ നടപ്പാലത്തിൽ നിന്നും എടുത്തു ചാടിയ ആസാം സ്വദേശി സുനിൽ സെൻവയെ...Read more
ആലുവ തോട്ടക്കാട്ടുകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലുവയിൽകഞ്ചാവ് ചെടി പിടികൂടിപത്ത് മാസത്തോളം വളർച്ച എത്തിയ ചെടികളാണ് എക്സൈസ് പിടികൂടിയത്ആലുവ തോട്ടക്കട്ടകര കവലയിൽഏകദേശം 9 മാസത്തോളം വളർച്ച എത്തിയ 10 ചെടികളാണ് എക്സൈസ് പിടികൂടിയത്.സ്...Read more

നാല് സ്വർണ മെഡലുകൾ നേടി ജോസ് മാവേലി സംസ്ഥാന സിനിയർ വെറ്ററൻ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
സീനിയർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രഥമ വെറ്ററൻ കായിക മീറ്റിൽ ജോസ് മാവേലി സംസ്ഥാന ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 100, 200, 400 മീറ്റർ ഓട്ടത്തിലും 4 x 100 മീറ്റർ റിലേയിലുമാണ് അദ്ദേഹത്തിന് സ്വർണം ലഭിച്ചത്. 75 മുതൽ 79 വയസ്സ് വരെയുള്ളവരുടെ വിഭാഗത്തിലാണ് ജോസ് മാവേലി പങ്കെടുത്തത്.
സീനിയർ വെറ്ററൻ താരമായ അദ്ദേഹം മൂന്ന് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്. 2004-ല്‍ തായ്‌ലന്റില്‍വച്ച് നടന്ന ഏഷ്യന്‍മീറ്റില്‍ 100 മീറ്ററിൽ സ്വർണം നേടി ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററന്‍ ഓട്ടക്കാരന്‍ എന്ന പദവി നേടിയിട്ടുണ്ട്. 2006-ല്‍ ബംഗളുരുവില്‍വച്ച് നടന്ന ഏഷ്യന്‍മീറ്റില്‍ 100 മീറ്ററില്‍ സില്‍വറും 2010 ല്‍ മലേഷ്യയില്‍വച്ച് നടന്ന ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി അന്തര്‍ദേശീയ തലത്തിലും ഭാരതത്തിനഭിമാനമായിട്ടുണ്ട്.
ഒക്ടോബറിൽ ശ്രീലങ്കയിൽ വച്ച് നടക്കുന്ന ഏഷ്യൻ മീറ്റിൽ പങ്കെടുക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് അദ്ദേഹം.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement