ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more
എഐ+; നോവ2 സ്മാർട്ട്ഫോണുകൾ വിപണിയിലേക്ക്
കൊച്ചി: സ്മാർട്ട്ഫോൺ വിപണിയിലെ പതിവ് ലോഞ്ച് രീതികളിൽ നിന്ന് മാറി പുതിയ പരീക്ഷണവുമായി എഐ+ സ്മാർട്ട്ഫോൺ. കമ്പനിയുടെ പുതിയ നോവ2 നിയോ, നോവ2 പ്രോ മോഡലുകൾ വിൽപ്പനയ്‌ക്ക് മുമ്പ് ടെക് റിവ്യൂവർമാർക്കും മാധ്യമ പ്രവർത്തകർക്കും കൈമാറി സ്വതന്ത്ര അഭിപ്രായങ്ങൾ ശേഖരിക്കാനാണ് തീരുമാനം. റിവ്യൂകൾക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തില്ലെന്നും എംബാർഗോകളോ നിർദേശങ്ങളോ ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. ഏഴ് ദിവസത്തിനിടെ ലഭിക്കുന്ന പ്രതികരണങ്ങൾ പൊതുജനങ്ങൾക്ക് കമ്പനി വെബ്സൈറ്റിലൂടെ ലഭ്യമാക്കും. ഉപഭോക്താക്കൾക്ക് കൂടുതൽ അറിവോടെയുള്ള വാങ്ങൽ തീരുമാനം എടുക്കാൻ അവസരം നൽകുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ നീക്കമെന്ന് എഐ+ സിഇഒ മാധവ് ഷേത്ത് വ്യക്തമാക്കി.