LATEST NEWS

രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്

രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്

*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more

7 Hours ago|

*എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ വിപുലീകരിക്കുന്നു*

*ന്യൂറോ, ഗ്യാസ്‌ട്രോ സേവനങ്ങൾ പൂർണ്ണതോതിൽ; കൂടുതൽ വിദഗ്ധ ചികിത്സാ വിഭാഗങ്ങൾ ഉടൻ*

*എറണാകുളം:* സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരടക്കമുള്ള സാധാരണക്കാരുടെ പ്രധാന ആശ്രയമായ എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. ന്യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗങ്ങളിലെ സേവനങ്ങൾ പൂർണ്ണതോതിൽ .ആരംഭിക്കുന്നതിനൊപ്പം ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, പ്ലാസ്റ്റിക് സർജറി എന്നീ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ആശുപത്രിയിൽ ഏർപ്പെടുത്തിയതായി സൂപ്രണ്ട് ഡോ. പ്രഭുദാസ് അറിയിച്ചു.

ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിൽ ഡോ. സുനിൽ കെ. തോമസിന്റെയും, ന്യൂറോളജി വിഭാഗത്തിൽ ഡോ. അപർണ അമർനാഥിന്റെയും ന്യൂറോ സർജൻ ഡോ.ശ്രീനാഥിന്റെയുംപ്ലാസ്റ്റിക് സർജൻ ഡോ മനോജ്‌, മാക്സിലോ ഫേഷ്യൽ സർജൻ ഡോ. വിഷ്ണു എന്നിവരുടെയും നേതൃത്വത്തിലുള്ള വിദഗ്ധ സേവനങ്ങളാണ് ലഭ്യമാകുന്നത്.

എം.പി. ഹൈബി ഈഡന്റെയും ടി.ജെ. വിനോദ് എം.എൽ.എയുടെയും ഇടപെടലിലൂടെ വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തി ന്യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി ചികിത്സകൾക്കാവശ്യമായ ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കിയിരുന്നു. കൂടാതെ, ടി.ജെ. വിനോദ് എം.എൽ.എയുടെ ഇടപെടലിന്റെ ഫലമായി സർക്കാർ ന്യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗങ്ങളിലേക്ക് വിദഗ്ധ ഡോക്ടർമാരെയും നിയമിച്ചിട്ടുണ്ട്.

ഇതിന് പുറമെ റെറ്റിന സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, എൻഡോക്രൈനോളജി എന്നീ വിദഗ്ധ ചികിത്സാ വിഭാഗങ്ങളും ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ കൂടി ജനറൽ ആശുപത്രിയിൽ ലഭ്യമാകുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത സാധാരണക്കാർക്ക് സർക്കാർ ആശുപത്രിയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സാധിക്കും. എറണാകുളം ജനറൽ ആശുപത്രിയെ കൂടുതൽ മികച്ച റഫറൽ ചികിത്സാ കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സേവനങ്ങൾ വിപുലീകരിക്കുന്നത്.

TOP STORIES

സ്ത്രീധന പീഢനം : പ്രതിക്കായി ലുക്കൗട്ട്

സ്ത്രീധന പീഢനം : പ്രതിക്കായി ലുക്കൗട്ട്

നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ ഭർത്താവിനായി പൊലീസ് ലുക്കൗട്ട് പുറപ്പെടുവിച്ചുകൊല്ലം നീണ്ടകര പരിമണം സ്വദേശിനി അഞ്ജു എന്ന 24 കാരിയെയാണ് ഭർത്താവ് നന്ദുവും ഭർതൃവീട്ടുകാരു...Read more

4 Hours ago|
വാഹനാപകടത്തിൽപ്പെട്ടയാളുടെ മാല കവർന്നയാൾ പിടിയിൽ

വാഹനാപകടത്തിൽപ്പെട്ടയാളുടെ മാല കവർന്നയാൾ പിടിയിൽ

ആലപ്പുഴ.വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മാല കവർന്നയാൾ പിടിയിൽപുന്നപ്ര ചൂളപ്പറമ്പിൽ അഷ്കർ എന്ന 34 കാരനാണ് പിടിയിലായത്കഴിഞ്ഞ ദിവസം രാത്രി വണ്ടാനത്ത് വാഹനാപകടത്തിൽപ്പെട്ടയാളെവാഹനത്തിൽ ...Read more

5 Hours ago|
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽപുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായതിരുവാങ്കുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെ മകൾ സാന്ദ്രയെന്ന...Read more

5 Hours ago|

നെല്ല് സംഭരണം: തടസങ്ങൾ നീങ്ങി

ഭക്ഷ്യ-സിവില്‍ സപ്‌ളൈസ്വകുപ്പ് മന്ത്രിയുടെ കാര്യാലയം, തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്06/10/2026നെല്ല് സംഭരണം: തടസങ്ങള്‍ നീങ്ങി-------------------------------------------മില്ലുകളുമ...Read more

7 Hours ago|
കോപ്പർ മോഷ്ടാക്കൾ പിടിയിൽ

കോപ്പർ മോഷ്ടാക്കൾ പിടിയിൽ

നെടുമ്പാശ്ശേരിഇലക്ട്രിക് സാധനങ്ങളുൾപ്പെടെ വില്പന നടത്തുന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നും കോപ്പർ മോഷ്ടിച്ചവർ പിടിയിലായിആസാം സ്വദേശി അശോക് (27) നേപ്പാൾ സ്വദേശി വിജയ് (36) എന്നിവരാണ്...Read more

9 Hours ago|
വിമാന താവള സോളാറിലെ മോഷ്ടാക്കൾ പിടിയിൽ

വിമാന താവള സോളാറിലെ മോഷ്ടാക്കൾ പിടിയിൽ

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്നും ചെമ്പ് മോഷ്ടിച്ച കേസിൽ അന്യസംസ്ഥാനക്കാരായ മൂന്ന് പേർ നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി.രഹസ്യാന്വേഷണ വിഭാഗത്തി...Read more

4 Days ago|

ഹെൽപ് ക്യാമ്പയിനുമായി സ്ലിപ

സീ എഡിമ, സീക്ക് ഹെൽപ്’ ക്യാമ്പയിനുമായി സിപ്ലകൊച്ചി: എഡിമയുടെ ശരിയായ വിലയിരുത്തൽ പ്രധാനമാണെന്നും വീക്കത്തിന്റെ കാരണം മനസ്സിലാക്കുന്നത് ഉചിതമായ ചികിത്സാരീതി നിർണയിക്കാൻ സഹായിക്കുമെന്...Read more

6 Days ago|
പ്രണയ നൈരാശ്യം : യുവതിയെ കുത്തിക്കൊന്നു

പ്രണയ നൈരാശ്യം : യുവതിയെ കുത്തിക്കൊന്നു

പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് യുവതിയെ കുത്തിക്കൊന്നുകീഴൂക്കര സ്വദേശിനി ദിൽഷയെന്ന 20 കാരികയാണ് ജിത്തു എന്ന യുവാവ് കുത്തിക്കൊന്നത്കോഴഞ്ചേരിയിൽ പെൺകുട്ടി ജോലിചെയ്യുന്ന ഹോട്ടലിലെത്...Read more

7 Days ago|

@Copyright 2026 Powran. All Rights Reserved.