സീ എഡിമ, സീക്ക് ഹെൽപ്’ ക്യാമ്പയിനുമായി സിപ്ല
കൊച്ചി: എഡിമയുടെ ശരിയായ വിലയിരുത്തൽ പ്രധാനമാണെന്നും വീക്കത്തിന്റെ കാരണം മനസ്സിലാക്കുന്നത് ഉചിതമായ ചികിത്സാരീതി നിർണയിക്കാൻ സഹായിക്കുമെന്നും തിരുവനന്തപുരം കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. സുകേഷ് എസ് പറഞ്ഞു. ദീർഘനേരം ഒരേ സ്ഥാനത്ത് ഇരിക്കുന്നത്, അമിതമായി ഉപ്പ് കഴിക്കുന്നത്, ഗർഭാവസ്ഥ, ആർത്തവചക്രത്തിലെ ചില ഘട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും നേരിയ വീക്കം ഉണ്ടാകാം. എന്നാൽ ഹൃദയസ്തംഭനം, വൃക്കരോഗം, സിരകളിലെ രക്തയോട്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കരൾ സിറോസിസ് തുടങ്ങിയ അടിസ്ഥാന ആരോഗ്യപ്രശ്നങ്ങളുമായും എഡിമ ബന്ധപ്പെട്ടിരിക്കാം. ലളിതമായ സ്ക്രീനിങ് അല്ലെങ്കിൽ സ്വയം വിലയിരുത്തൽ ഉപകരണം ലക്ഷണങ്ങളെക്കുറിച്ച് കൂടുതൽ അവബോധം നേടാൻ സഹായിക്കുമെങ്കിലും, അത് ക്ലിനിക്കൽ പരിശോധനയ്ക്ക് പകരമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
എഡിമയെക്കുറിച്ച് അവബോധവും നേരത്തെയുള്ള തിരിച്ചറിയലും ശക്തിപ്പെടുത്തുന്നതിനായി സിപ്ലയുടെ ‘സീ എഡിമ, സീക്ക് ഹെൽപ്’ ക്യാമ്പയിൻ രാജ്യവ്യാപകമായി പ്രവർത്തിക്കുന്നു. ക്യാമ്പയിന്റെ ഓൺലൈൻ എഡിമ സ്ക്രീനിങ് ടൂൾ വഴി എഡിമയുടെ സാധ്യതയുള്ള ലക്ഷണങ്ങൾ തിരിച്ചറിയാനും പ്രാഥമിക സ്കോർ ലഭ്യമാക്കാനും കഴിയും. 2024ലെ ഇന്ത്യൻ എഡിമ കൺസെൻസസ് സെപ്റ്റംബർ 25 ദേശീയ എഡിമ ദിനമായി ആചരിക്കാൻ ശുപാർശ ചെയ്തിരുന്നു.