സ്വർണം വാങ്ങാനെത്തി; സ്വർണം മോഷ്ടിച്ച് കടന്നു
സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല്...Read more
രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്
*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more


ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട;
21 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയാണ് പിടിയിലായത്
പുലർച്ചെ തൃശൂർ–ആലുവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനുകളിലെ ലഹരിക്കടത്തിനെതിരെ നടത്തിയ പരിശോധനയ്ക്കിടെയാണ് ആർ.പി.എഫ് കഞ്ചാവ് പിടികൂടിയത്.
ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ എ.സി. കോച്ചിൽ നിന്ന് ഇറങ്ങിയ നീല നിറത്തിലുള്ള ട്രോളി ബാഗുമായി സംശയാസ്പദമായി നിന്നിരുന്ന ഹസ്സൻ എസ്.കെ. (26) എന്നയാളെ പരിശോധിച്ചപ്പോഴാണ് ഉണക്ക കഞ്ചാവ് കണ്ടെത്തിയത്
വിജയവാഡയിൽ നിന്ന് ട്രെയിനിൽ കയറിയ പ്രതിക്ക് എറണാകുളം വരെ സാധുവായ ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ആലുവയിൽ ഇറങ്ങുകയായിരുന്നു. അങ്കമാലിയിൽ എത്തി ബാഗ് കൈമാറാൻ ഒരാൾ നിർദേശിച്ചതായും, ബാഗ് കൈമാറിയ ശേഷം 10,000 രൂപ കമ്മീഷൻ ലഭിക്കുമായിരുന്നുവെന്നും പ്രതി മൊഴി നൽകി
കേരളത്തിലേക്കുള്ള തന്റെ ആദ്യ സന്ദർശനമാണെന്നും നേരത്തെ സൗദി അറേബ്യയിൽ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ടെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.
കേസ് ആലുവ എക്സൈസിന് കൈമാറി