രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്
*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more
സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല് ഗ്രാം വരുന്ന ബ്രേസ് ലെറ്റുമായി കടന്നു കളഞ്ഞത്
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഒരു വള വാങ്ങിയ ശേഷം ഇതിന്റെ ബിൽ അടിപ്പിച്ചു. പിന്നീട് സ്കാൻ ചെയ്യുന്നതിന് എ.ടി.എം നൽകിയപ്പോൾ ഇത് പ്രവർത്തിച്ചില്ല. തുടർന്ന് എ.ടി.എം കൗണ്ടറിൽ നിന്നും പണം എടുത്തു കൊണ്ടുവരാമെന്നു പറഞ്ഞ് ഇവർ പുറത്തേക്ക് പോയി. തുടർന്ന് തിരികെ വന്നില്ല. ഇതിനിടെ പരിശോധിച്ചപ്പോഴാണ് ബ്രേസ് ലെറ്റ് കാണാതായ വിവരം അറിയുന്നത്. സി.സി.ടി.വികൾ പരിശോധിച്ചപ്പോൾ ഇവർ ബൈക്കിലാണ് എത്തിയതെന് ബോധ്യമായി. പൊലീസ് അന്വേഷണം തുടങ്ങി