ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more
ആലുവ: സെക്കന്റ് സെയിൽ ഷോറൂമിൽ നിന്നും ടെസ്റ്റ് ഡ്രൈവിനിടെ കബളിപ്പിച്ചെടുത്ത ബൈക്ക് ഇടക്കൊച്ചിയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇടക്കൊച്ചി കൊളമ്പസ് റോഡിൽ ഇന്നലെ വൈകിട്ടാണ് നാട്ടുകാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തിയത്.
ബൈക്ക് തട്ടിയെടുത്ത വാർത്തകൾ ഇന്നലെ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും കണ്ടിരുന്നവരാണ് ബൈക്ക് തിരിച്ചറിഞ്ഞത്. ആലുവയിലെ ഷോറും ഉടമകളായ എടയപ്പുറം സ്വദേശി സൈല്യഘോഷും അശോകപുരം സ്വദേശി ഫൈസലും സ്ഥലത്തെത്തി വാഹനം തിരിച്ചറിഞ്ഞു. ആലുവ പൊലീസ് മുഖേന ബൈക്ക് തിരിച്ചെടുക്കും.
ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് ഒന്നര ലക്ഷത്തിലേറെ വിലവരുന്ന ബജാജിന്റെ ഡോമിനോർ ബൈക്കുമായി കടന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല.
അസീസി കവലയിലെ 'ഫോർ വീൽ ഡ്രൈവ്' എന്ന സ്ഥാപനത്തിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45നായിരുന്നു സംഭവം.