ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more

ആലുവ : കുഴിവേലിപ്പടി കെഎംഇഎ ആർട്ട്സ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2023- 2026 ബാച്ചിലെ ബിരുദ പഠനം പൂർത്തീകരിച്ച 180 വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. മികച്ച അക്കാദമിക് പ്രകടനം കാഴ്ച്ചവെച്ചവർ, മികച്ച പ്രോജക്ട്, ഡിപ്പാർട്മെന്റ് ടോപ്പർ എന്നിങ്ങനെ വിവിധ അവാർഡുകളും പരിപാടിയിൽ സമ്മാനിച്ചു.
കുസാറ്റ് മുൻ വൈസ് ചാൻസിലറും ജെയിൻ യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസിലറുമായ ഡോ. ജെ ലത പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് സെക്രട്ടറി അഡ്വ. കെ എ ജലീൽ അധ്യക്ഷനായി. കെഎംഇഎ സെക്രട്ടറി അഡ്വ. പി എ അബ്ദുൽ മജീദ് പറക്കാടൻ സ്വാഗതം പറഞ്ഞു. കൊച്ചിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മാനേജ്മെന്റ് പ്രൊഫസർ ഡോ. ഫെസീനാ ഖാദർ മുഖ്യാതിഥിതിയായി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) കെ എം അബ്ദുൽകരിം, ഐക്യുഎസി കോ-ഓർഡിനേറ്റർ കെ സംഗീത,
കെഎംഇഎ സെക്രട്ടറി എൻ കെ നാസർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി കെ ജലീൽ, കെ കെ അബ്ദുൽ ജമാൽ, വിവിധ വകുപ്പ് തലവന്മാരായ ഡോ. എസ് സൈലേഷ്, മെറിൻ സ്റ്റാൻലി, ഡാനി വർക്കി, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ മിഷാൽ സലീം, വൈസ് ചെയർമാൻ ഭീമ നസ്രിൻ, മുഹമ്മദ് മിദ്‌ലാജ്, ഗൗരി മനോജ്, മുഹമ്മദ് യാമിൻ, കെ എ മിസ്രിയ, നാഫിയ അബൂബക്കർ, പ്രോഗ്രാം കോർഡിനേറ്റർ അസി. പ്രൊഫ. ടി എം അനിഷ എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.