ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more
ആലുവ: കോളേജിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 37 ലക്ഷം രൂപ കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ വരാപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ വരാപ്പുഴ പുനത്തിൽ ജോസഫ് (ജോൺസൺ പുനത്തിൽ - 50 )നെതിരെ ബിനാനിപുരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മുഖ്യമന്ത്രി വി ഡി സതീശൻ്റെ മണ്ഡലമായ വരാപ്പുഴയിലെ കോൺഗ്രസ് നേതാവാണ് ജോൺസൺ പുനത്തിൽ. കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ എടയാർ തോട്ടക്കാട്ട് വീട്ടിൽ ടൈറ്റസ് (50),
വരാപ്പുഴ തുണ്ടത്തുംകടവ് ഓടത്തൈക്കൽ വീട്ടിൽ അരുൺ എബ്രഹാം (50) എന്നിവരും കേസിൽ പ്രതികളാണ്.കിഴക്കേ കടുങ്ങല്ലൂർ മൂല്ലേപ്പള്ളി മധുഭവൻ വീട്ടിൽ മനേഷ് ഭാര്യ ലീജ (46)യാണ് തട്ടിപ്പിനിരയായത്. ആലുവ സെൻ്റ് സേവിയേഴ്സ് കോളേജിൽ മലയാളം അധ്യാപികയായി ജോലി വാഗ്ദാനം ചെയ്ത ഇവർ 2023 നവംബർ മുതൽ 2024 സെപ്തംബർ വരെയുള്ള മാസങ്ങളിൽ പലതവണകളായാണ് 37 ലക്ഷം രൂപ തട്ടിയെടുത്തത്. നിയമനം ലഭിക്കാതിരുന്നതിനെ തുടർന്ന് പരാതി ഉയർന്നപ്പോൾ പലഘട്ടങ്ങളിലായി 27.5 ലക്ഷം രൂപ ഇവർ തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുക തിരlച്ച് നൽകാതിരുന്നതിനെ തുടർന്ന് ലീജ പൊലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ മറ്റുചില പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധമാറ്റാൻ തനിക്കെതിരെ വ്യാജ പരാതി നൽകിയതാണെന്നും നിയമപരമായി ഈ കേസിനെ നേരിടുമെന്നും പുനത്തിൽ ജോസഫ് പൗരനോട് പറഞ്ഞു