ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more

മെട്രോ പില്ലർ 736-ന് സമീപത്തെ അനധികൃത ടു-വീലർ റെന്റൽ പാർക്കിംഗ് ഒഴിപ്പിച്ചു; കാലനട യാത്രക്കാർക്ക് നീ
കൊച്ചി മെട്രോ പില്ലർ 736-ന് സമീപം പൊതുനടപ്പാത കൈയേറി പ്രവർത്തിച്ചിരുന്ന അനധികൃത ടു-വീലർ റെന്റൽ പാർക്കിംഗ് പോലീസ് ഇന്ന് ഒഴിപ്പിച്ചു.
പോലീസ് കമ്മീഷണറുടെ പരാതി അന്വേഷണ നിർദ്ദേശത്തെ തുടർന്ന് എസിപി വെസ്റ്റ് ട്രാഫിക്കിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനധികൃത പാർക്കിംഗ് നീക്കം ചെയ്യുകയും നടപ്പാത കാലനട യാത്രക്കാർക്കായി പുനഃസ്ഥാപിക്കുകയും ചെയ്തു.
ജൂൺ 3 മുതൽ ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും പരാതി നൽകി തുടർച്ചയായി പിന്തുടർന്ന പൊതുപ്രവർത്തകൻ ദീപക് പൂജാരയുടെ പൊതുതാൽപര്യ ഇടപെടലിന്റെ ഫലമായാണ് നടപടി ഉണ്ടായത്.
കാലതാമസം ഉണ്ടായെങ്കിലും പൊതുജനങ്ങളുടെ, പ്രത്യേകിച്ച് കാലനട യാത്രക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനായുള്ള ഈ നടപടി സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുനടപ്പാതകൾ കൈയേറുന്ന നിയമലംഘനങ്ങൾക്കെതിരെ അധികാരികൾ തുടർന്നും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.