ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more

സ്വകാര്യ ഫിനാൻസ് കമ്പനി ജീവനക്കാരി അഞ്ജുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂട്ടുകാരി സിന്ധുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.
സൂര്യഫിനാൻസിൽ പണയംവച്ച സ്വർണം താല്ക്കാലികമായി മറച്ചുവയ്ക്കാൻ തന്നാൽ കമ്മീഷൻ നൽകാമെന്നു പറഞ്ഞാണ് ഫിനാൻസ് സ്ഥാപനത്തിലെ 20 പവൻ സിന്ധു വാങ്ങിയത്
കൃത്യമായി ആദ്യം കമ്മീഷൻ നൽകി. പിന്നീട് അഞ്ജുവിന്റെ കൂട്ടുകാരിയായ ഫിനാൻസ് കമ്പനിയിലെ മറ്റൊരു ജീവനക്കാരിയിൽ നിന്നും 50 പവനും ഇത്തരത്തിൽ എടുപ്പിച്ചു.
ശേഷം ഇത് വില്പന നടത്തി സിന്ധു അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് കടന്നു.
ഫിനാൻസിൽ സ്വർണം പണയം വച്ചവർ തിരികെ സ്വർണമെടുക്കാനെത്തിയപ്പോൾ നിസഹായരായ ഇവർ ജ്യൂസിൽ എലിവിഷം കലർത്തി കഴിച്ചു.
അഞ്ജു മരിച്ചു. കൂട്ടുകാരി ചികിത്സയിലാണ്
സിന്ധു ഇത്തരത്തിൽ വേറെ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോയെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും