ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more


തൃശൂരിൽ എം.ഡി.എം.എ യുമായി പിടിയിലായവരിൽ ഗുരുവായൂർ സ്വദേശിനികളായ വിദ്യ, ശ്രീലഷ്മി എന്നിവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ ഭാഗത്താണ് ഒരാൾ ഒളിപ്പിച്ചത്.
ഇരുവരും നല്ല ലഹരിയിലാണെന്ന് ഇവരുടെ സംസാരത്തിൽ നിന്നും മനസിലായി. അതുകൊണ്ടാണ് ദേഹപരിശോധനയ്ക്ക് വിധേയരാക്കിയത്.
ഇവർ എങ്ങനെയാണ് മയക്കുമരുന്ന് റാക്കറ്റിലേക്ക് എത്തപ്പെട്ടതെന്ന് പ്രത്യേകമായി അന്വേഷിക്കും
ഇവരുടെ മൊബൈൽ ഫോൺ , സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വിശദമായി പരിശോധിക്കും.
ഇവരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുള്ള വരെ നിരീക്ഷിക്കാനാണിത്.
ഇവർ പാലക്കാട് റിസോർട്ടിൽ തങ്ങിയത് മയക്കുമരുന്ന് പാർട്ടി നടത്താനായിരുന്നുവോയെന്ന് സംശയിക്കുന്നുണ്ട്. അന്ന് റിസോർട്ടിലുണ്ടായിരുന്ന മറ്റുള്ളവരുടെ വിവരങ്ങളും തേടുന്നുണ്ട്.
പ്രത്യേകശ്രദ്ധയ്ക്ക്:-
മയക്കുമരുന്ന് മാഫിയയെ തളയ്ക്കാനുള്ള സർക്കാരിന്റെ തൂഫാന് പരിപൂർണ പിന്തുണ നൽകുന്നു.
സ്ത്രീകളെ ഉപയോഗിച്ച് കുട്ടികളെയും മറ്റും കൂടുതലായി കണ്ണികളാക്കുവാൻ കഴിയും. തങ്ങളുടെ കുട്ടികളുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലൊന്നും ഇത്തരക്കാരികളില്ലെന്ന് അമ്മമാരും മറ്റും ഉറപ്പുവരുത്തണം
9995966666 എന്ന വാർട്ട്സാപ്പ് നമ്പറിൽ മയക്കുമരുന്ന് സംബന്ധിച്ച് രഹസ്യവിവരം ആർക്കും നൽകാം