ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more
ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെയും ഡോ. ടോണീസ് സ്കൂൾ ഓഫ് ഒപ്റ്റോമെട്രിയുടെയും സഹകരണത്തോടെ
"ഓപ്പറേഷൻ തുഫാന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ സംഘടിപ്പിച്ചു.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്.സുദർശൻ ഉദ്ഘാടനം ചെയ്തു. ഡോ.എസ്. ടോണി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തിനും പ്രത്യേകിച്ച് യുവതലമുറയ്ക്കും വലിയ ഭീഷണിയാണെന്നും, ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുസമൂഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈകോർക്കേണ്ടത് അനിവാര്യമാണെന്നും റൂറൽ എസ്.പി. ചൂണ്ടിക്കാട്ടി
ഡോ. ഫ്രെഡി ടി. സൈമൺ, ഡോ. അനബി ഷാഹി, എന്നിവർ ചേർന്ന് "ടൂഫാൻ ബാഡ്ജ്" കൈമാറി ലഹരിവിരുദ്ധ സന്ദേശം പങ്കുവച്ചു.
ഹിത ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളും അധ്യാപകരും ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും പ്രതിജ്ഞ ഏറ്റുചൊല്ലി ലഹരിമുക്ത സമൂഹം സൃഷ്ടിക്കാൻ പ്രതിബദ്ധത പ്രഖ്യാപിച്ചു.
"1 മില്യൺ ഗോൾസ് – ടൂഫാൻ ഷൂട്ട് ഔട്ട്" എന്ന സന്ദേശമുയർത്തി നടന്ന ബോധവത്കരണ പ്രവർത്തനങ്ങളും ഫുട്ബോൾ ഷൂട്ട് ഔട്ട് പരിപാടിയും യുവജനങ്ങളിൽ വലിയ ആവേശം സൃഷ്ടിച്ചു.
ജോബി ജോസ്, ഡോ. കാർത്തിക മോഹൻദാസ് എന്നിവർ സംസാരിച്ചു