ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു.പറവൂർ ചേന്ദമംഗലം അറയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 35 വയസുണ്ട്.യു.സി. കോളേജ് പരിസരത്തുവച്ച് പുലർച്ചെ...Read more
പെരിയാറിലേക്ക് എടുത്തു ചാടിയ ആസാം സ്വദേശിയെ രക്ഷപ്പെടുത്തി
റെയിൽവേ നടപാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്നലെ രാത്രി തുരുത്ത് റെയിൽവെ നടപ്പാലത്തിൽ നിന്നും എടുത്തു ചാടിയ ആസാം സ്വദേശി സുനിൽ സെൻവയെ...Read more
ആലുവ തോട്ടക്കാട്ടുകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലുവയിൽകഞ്ചാവ് ചെടി പിടികൂടിപത്ത് മാസത്തോളം വളർച്ച എത്തിയ ചെടികളാണ് എക്സൈസ് പിടികൂടിയത്ആലുവ തോട്ടക്കട്ടകര കവലയിൽഏകദേശം 9 മാസത്തോളം വളർച്ച എത്തിയ 10 ചെടികളാണ് എക്സൈസ് പിടികൂടിയത്.സ്...Read more

കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ പുരുഷന്മാർക്ക് ‘ഫ്രീ ടിക്കറ്റൊരുക്കി’ സ്വകാര്യ ബസുടമയുടെ വേറിട്ട പ്രതിഷേധം
ആലുവ: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ വനിതകൾക്കായി സർക്കാർ പ്രഖ്യാപിച്ച 'ഇന്ദിരാ ഗ്യാരണ്ടി' (പ്രിയദർശിനി) സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്ന തിങ്കളാഴ്ച, അതിനെതിരെ പുരുഷന്മാർക്ക് പൂർണ്ണമായും സൗജന്യ യാത്രയൊരുക്കി സ്വകാര്യ ബസുടമയുടെ വേറിട്ട പ്രതിഷേധം.
മാഞ്ഞാലി - ആലുവ റൂട്ടിലോടുന്ന 'ലിറ്റിൽ ഫ്ലവർ' ബസ് ഉടമയായ വട്ടപ്പറമ്പ് സ്വദേശി ബി.ഒ. ഡേവിസാണ് തൻ്റെ ബസിൽ പുരുഷന്മാർക്ക് ഒരു ദിവസത്തേക്ക് സൗജന്യ യാത്ര അനുവദിച്ച് രംഗത്തെത്തിയത്.
രാവിലെ 6.30 മുതൽ രാത്രി 8 മണി വരെയുള്ള ബസിന്റെ 7 ട്രിപ്പുകളിലും പുരുഷന്മാർക്ക് യാത്ര സൗജന്യമായിരുന്നു.
ഇതേ റൂട്ടിൽ കെ.എസ്.ആർ.ടി.സി സൗജന്യ സർവീസ് ആരംഭിച്ചിട്ടും, സ്വകാര്യ ബസിനെ കൈവിടാതെ തങ്ങളുടെ ബസിൽ തന്നെ യാത്ര ചെയ്ത വനിതാ യാത്രക്കാരെ ബസ് ജീവനക്കാർ ലഡു നൽകി മധുരം പങ്കുവെച്ച് അനുമോദിക്കുകയും ചെയ്തു.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ഈ വേറിട്ട പ്രതിഷേധ സമരം ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ (BCOCI) വൈസ് പ്രസിഡന്റ് റിജാസ് എ.ജെ. യാത്രക്കാർക്ക് ലഡു നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
പ്രതിസന്ധിയിലാഴ്ത്തി സൗജന്യ പ്രഖ്യാപനം
കഴിഞ്ഞ 25 വർഷത്തിലേറെയായി താൻ സർവീസ് നടത്തുന്ന റൂട്ടിന്റെ ഭൂരിഭാഗവും കെ.എസ്.ആർ.ടി.സി ബസുകൾക്കൊപ്പമാണ് ഓടുന്നതെന്ന് ഉടമ ബി.ഒ. ഡേവിസ് പറഞ്ഞു.
ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അവർ പൂർണ്ണമായും കെ.എസ്.ആർ.ടി.സിയിലേക്ക് മാറുന്നതോടെ സ്വകാര്യ ബസുകൾക്ക് വൻ വരുമാന നഷ്ടമുണ്ടാകും.
പ്രതിദിനം 6,000 രൂപയോളം ഡീസൽ ചെലവ് വരുന്ന സാഹചര്യത്തിലും ജീവനക്കാരുടെ ഇന്നത്തെ ശമ്പളം പതിവുപോലെ കൃത്യമായി നൽകിയാണ് ബസുടമ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. ഡീസലിന് വരുത്തിയ 8 രൂപയുടെ വിലവർദ്ധനവ്, വിദ്യാർത്ഥികളുടെ ഒരു രൂപ എന്ന തുച്ഛമായ മിനിമം ചാർജ്, അന്യസംസ്ഥാന തൊഴിലാളികൾ പൂർണ്ണമായി തിരികെയെത്താത്തത് തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ് പുതിയ പ്രഖ്യാപനം സ്വകാര്യ ബസ് മേഖലയ്ക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നത്.
ബസ് വ്യവസായം തകർച്ചയിലേക്ക്
നിലവിലെ സാഹചര്യത്തിൽ ഡീസൽ അടിക്കാനുള്ള കളക്ഷൻ പോലും കിട്ടാതെ സംസ്ഥാനത്തെ നിരവധി സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കേണ്ടി വരുമെന്ന് ബസുടമകൾ ആശങ്കപ്പെടുന്നു. കെ.എസ്.ആർ.ടി.സി സർവീസുകൾ ഇല്ലാത്ത ഉൾപ്രദേശങ്ങളിലേക്കും ഈ സൗജന്യ യാത്ര വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചാൽ അത് ബാക്കിയുള്ള സ്വകാര്യ ബസുകളുടെയും നിലനിൽപ്പിനെ ബാധിക്കും. ഇത് ലക്ഷക്കണക്കിന് വരുന്ന ബസ് ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുന്നതിലേക്കും വഴിവെക്കും.
ഗ്രാമപ്രദേശങ്ങളിലെയും മലയോര മേഖലകളിലെയും യാത്രാക്ലേശം പരിഹരിച്ച് വർഷങ്ങളായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകൾക്ക് സൗജന്യമായി ഡീസൽ നൽകുക, റോഡ് നികുതി പൂർണ്ണമായി ഒഴിവാക്കുക തുടങ്ങിയ ബദൽ മാർഗ്ഗങ്ങളിലൂടെ സ്വകാര്യ ബസ് മേഖലയെയും കൂടെ നിലനിർത്തിക്കൊണ്ട് വേണം സർക്കാർ ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്ന് ബി.ഒ. ഡേവിസ് ആവശ്യപ്പെട്ടു.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement