ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു.പറവൂർ ചേന്ദമംഗലം അറയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 35 വയസുണ്ട്.യു.സി. കോളേജ് പരിസരത്തുവച്ച് പുലർച്ചെ...Read more
പെരിയാറിലേക്ക് എടുത്തു ചാടിയ ആസാം സ്വദേശിയെ രക്ഷപ്പെടുത്തി
റെയിൽവേ നടപാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്നലെ രാത്രി തുരുത്ത് റെയിൽവെ നടപ്പാലത്തിൽ നിന്നും എടുത്തു ചാടിയ ആസാം സ്വദേശി സുനിൽ സെൻവയെ...Read more
ആലുവ തോട്ടക്കാട്ടുകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലുവയിൽകഞ്ചാവ് ചെടി പിടികൂടിപത്ത് മാസത്തോളം വളർച്ച എത്തിയ ചെടികളാണ് എക്സൈസ് പിടികൂടിയത്ആലുവ തോട്ടക്കട്ടകര കവലയിൽഏകദേശം 9 മാസത്തോളം വളർച്ച എത്തിയ 10 ചെടികളാണ് എക്സൈസ് പിടികൂടിയത്.സ്...Read more



ആലുവ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സി.ഐ.എസ്.എഫ് എയർപോർട്ട് സെക്യൂരിറ്റി ഗ്രൂപ്പ്, ചൂണ്ടി സെന്റ് പയസ് പള്ളി എന്നിവരുമായി സഹകരിച്ച് രാജഗിരി ആശുപത്രി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. "ഒരു തുള്ളി കാരുണ്യം. രക്തം നൽകാം, ജീവൻ രക്ഷിക്കാം" എന്നതായിരുന്നു ദിനാചരണ സന്ദേശം. ചൂണ്ടി സെന്റ് പയസ് പള്ളിയിൽ വച്ച് നടന്ന ക്യാമ്പിൽ സി.ഐ.എസ്.എഫ് ജവാന്മാരും ഇടവകാംഗങ്ങളും ഉൾപ്പെടെ 35 പേർ സന്നദ്ധ രക്തദാനം നടത്തി.
ആധുനിക സജ്ജീകരണങ്ങളോടെ പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ബ്ലഡ് ബാങ്ക് സംവിധാനമായ രാജഗിരി 'ആരോഗ്യമിത്രം' ബസിലാണ് രക്തശേഖരണം നടത്തിയത്. സെന്റ് പയസ് പള്ളി വികാരി ഫാ. ജേക്കബ് കോരോത്ത്, രക്തദാന സേനയുടെ കൺവീനർ രാജു വി ഡൊമിനിക്, സി.ഐ.എസ്.എഫ് സീനിർ കമാണ്ടന്റ് നാഗേന്ദ്ര ദേവരാരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സമൂഹത്തിൽ രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനും, അടിയന്തര സാഹചര്യങ്ങളിൽ വിലപ്പെട്ട മനുഷ്യജീവനുകൾ കാത്തുസൂക്ഷിക്കാനും യുവതലമുറ സന്നദ്ധരാകണമെന്ന് ചടങ്ങിൽ സംസാരിച്ച ഫാ. ജേക്കബ് കോരോത്ത് പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ രക്തദാതാക്കൾക്കും പ്രശംസാപത്രം വിതരണം ചെയ്തു.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement