കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
കടയുടെ മുന്നിൽ സിഗരറ്റ് വലിച്ചതിനെ ചൊല്ലിയുള്ള തർക്കം ആലുവയിൽ അടിപിടിയിൽ കലാശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശികളായ മിലൻ, റോജൻ, അമാൻ, തൻവീർ എന്നിവരെ പ്രതികളാക്കി അലുവ പൊലീസ് കേസെടുത്തു.
എന്നാൽ തങ്ങളെ മർദ്ദിച്ചുവെന്ന് കാണിച്ച് ഇവരും മറ്റുചിലർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പുളിഞ്ചുവട്ടിലെ ഒരു ചായക്കടയിൽ ചായകുടിച്ച ശേഷം സമീപത്തെ ബ്യൂട്ടിക് സ്ഥാപനത്തിന്റെ തിണ്ണയിലിരുന്ന് ഇവരിൽ ചിലർ സിഗരറ്റ് വലിച്ചതിനെ ബ്യൂട്ടിക് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ചോദ്യം ചെയ്തു. ഇത് വകവയ്ക്കാതെ ചോദ്യം ചെയ്തവരെ അക്രമിക്കാൻ മുതിർന്നപ്പോൾ ഉളിയന്നൂരിൽ നിന്നുമെത്തിയ ചിലർ ഇവരെ മർദ്ദിക്കുകയായിരുന്നു. സി.സി.ടി വി ദൃശ്യവും മറ്റും പരിശോധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്
Advertisement
Advertisement
Advertisement
Advertisement
Advertisement