കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more

നക്ഷത്രവൃക്ഷങ്ങളുമായി ശ്രീമന്‍ നാരായണൻ
ആലുവ
എന്‍റെ ഗ്രാമം ഗാന്ധിജിയിലൂടെ എന്ന പദ്ധതിയിലൂടെ ശ്രീമന്‍ നാരായണന്‍ ഇക്കുറിയും നക്ഷത്രവൃക്ഷങ്ങള്‍ വിതരണം ചെയ്യുന്നു.
.ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 നു മുപ്പത്തടം ദ്വാരക ഹോട്ടല്‍ അങ്കണത്തില്‍ രാവിലെ 11 ന് മന്ത്രി അഡ്വ.വി.ഇ.അബ്ദുള്‍ ഗഫൂര്‍ വൃക്ഷയജ്ഞം ഉല്‍ഘാടനം ചെയ്യും.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരും ആവശ്യപ്പെടുന്ന തൈകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ലഭ്യമാക്കും.ആവശ്യമുള്ളവര്‍ പേരും നക്ഷത്രവും ഫോണ്‍ നമ്പരും
917012282098 എന്ന നമ്പരിലേക്ക് വാട്സാപ്പു ചെയ്യണം. തൈകളെത്തിച്ചു ആവശ്യപ്പെട്ട ആളെ വിളിച്ചു വിതരണം ചെയ്യും.
കഴിഞ്ഞ പത്തു വൃക്ഷയജ്ഞങ്ങളിലൂടെ ആറു ലക്ഷം ഫലവൃക്ഷത്തൈകള്‍ സംസ്ഥാനത്തും അയല്‍ സംസ്ഥാനങ്ങളിലും ശ്രീമന്‍ നാരായണന്‍ വിതരണം ചെയ്തിരുന്നു..അവ ഭൂരിഭാഗവും ഫലം തന്നുതുടങ്ങിയിട്ടുമുണ്ട്.സ്വന്തം ഗ്രാമമായ മുപ്പത്തടത്തില്‍ 10001 മാവും പ്ലാവുo പിടിപ്പിച്ചവയും മൂന്നു വര്‍ഷം മുമ്പു മുതല്‍ ഫലം തന്നു തുടങ്ങി.കൂടാതെ 'നടാം നനക്കാം നടയില്‍ വക്കാം' പദ്ധതിയിലൂടെ ഒന്നര ലക്ഷം ചെത്തി തുളസി കൂവളം തൈകളും വിതരണം ചെയ്തിട്ടുണ്ട്.ശ്രീമന്‍ നാരായണന്‍ എറണാകുളം ജില്ലയില്‍ ഒരു ലക്ഷം ആര്യവേപ്പിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്ന യജ്ഞം 2023 -25 ല്‍ പൂര്‍ത്തിയാക്കി. പിണറായി വിജയനാണ് ഒരു ലക്ഷം തികഞ്ഞ ആര്യവേപ്പിന്‍ തൈയ്യ് കളമശ്ശേരി രാജഗിരി ഹൈസ്കൂളില്‍ നട്ട് യജ്ഞം പൂര്‍ത്തീകരിച്ചത്.
ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി പ്രകാരം ഇതുവരെ രണ്ടു ലക്ഷത്തി മുപ്പതിനായിരം മണ്‍പാത്രങ്ങള്‍ ആകെ വിതരണം ചെയ്തു.ഒരു ലക്ഷം തികഞ്ഞ മണ്‍പാത്രം പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു.രണ്ടു ലക്ഷം തികഞ്ഞ പാത്രം രാഷ്ട്രപതിക്കു താമസിയാതെ സമര്‍പ്പിക്കുമെന്ന് ശ്രീമന്‍ നാരായണന്‍ അറിയിച്ചു.
Advertisement
Advertisement
Advertisement
Advertisement
Advertisement