കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more

മാർക്കറ്റ് നിർമ്മാണം വേഗത്തിലാക്കണം; ബിജെപി കൗൺസിലർമാർ നിവേദനം നൽകി
ആലുവ: ആലുവ മാർക്കറ്റ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി താത്കാലിക മാർക്കറ്റ് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ശ്രീലത രാധാകൃഷ്ണൻ, കൗൺസിലർമാരായ രജനി ശ്രീകാന്ത്, ധനലക്ഷ്മി ആനന്ദ് എന്നിവർ നഗരസഭ ചെയർപേഴ്സന് നിവേദനം നൽകി. മാർക്കറ്റ് നിർമ്മാണത്തിന്റെ നിലവിലെ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും, നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. താത്കാലിക മാർക്കറ്റിനായി ഇതുവരെ ചെലവഴിച്ച തുക, വാടകയിനത്തിൽ നൽകിയ തുക, ലഭിച്ച വരുമാനം എന്നിവയുടെ കണക്ക് പുറത്തുവിടണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. പ്രതിമാസം ഏകദേശം മൂന്ന് ലക്ഷം രൂപയുടെ വാടക ബാധ്യത ഒഴിവാക്കുന്നതിനായി സ്ഥിരം മാർക്കറ്റിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി വ്യാപാരികൾക്ക് കൈമാറണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Advertisement
Advertisement
Advertisement
Advertisement
Advertisement