കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more

ഫുട്ബോൾ താരം കെ.പി.പോൾസൺ
അനുസ്മരണം.
ആലുവ : ദേശീയ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന കെ.പി.പോൾസണെ അനുസ്മരിച്ച് ആലുവാ സെൻ്റ് മേരീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം മുൻ മുനിസിപ്പൽ ചെയർമാനും ഫുട്ബോളറുമായ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ആലുവയുടെ ഫുട്ബോൾ പാരമ്പര്യം ദേശീയ തലത്തിൽ അടയാളപ്പെടുത്തിയ പോൾസൻ്റെത് കായിക ലോകത്തിന് സമർപ്പിച്ച ജീവിതമായിരുന്നുവെന്ന് എം.ഒ. ജോൺ അഭിപ്രായപ്പെട്ടു. വിവിധ ഫുട്ബോൾ സംഘടനകളുടെയും ആലുവാ സെൻ്റ് മേരീസ് പൂർവ വിദ്യാർത്ഥി സംഘടന- ആഷയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധി ഫുട്ബോൾ താരങ്ങൾ പങ്കെടുത്തു. ആഷ പ്രസിഡണ്ട് പി. എ. മഹ്ബൂബ് അദ്ധ്യക്ഷതവഹിച്ചു.
ഇൻ്റർനാഷണൽ എം.എം. ജേക്കബ്, ഫ്രാൻസിസ് മൂത്തേടൻ, ചിന്നൻ ടി പൈനാടത്ത്, ജോളി മൂത്തേടൻ , ഹെഡ് മിസ്ട്രസ് ജെയ്‌സി ജോസഫ്, കൗൺസിലർ ജെയ്സൺ പത്രോസ്, ബാബു , ജെയിംസ്, ബേബി പുത്തൻപീടിക, കൃഷ്ണകുമാർ , കെ.പി.പോൾസൻ്റെ കുടുംബാംഗങ്ങളായ മകൻ ബാരിറ്റോ, മരുമകൻ സിബി എന്നിവർ സംസാരിച്ചു.
ആലുവാ സെൻ്റ് മേരീസ് സ്കൂളിലെ അത്‌ലറ്റും ഫുട്ബോളറുമായിരുന്ന കെ.പി .പോൾസൺ സ്കൂൾ സ്റ്റേറ്റ് , ജൂനിയർ സ്റ്റേറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, തമിഴ്‌നാട് സ്റ്റേറ്റ് ഫുട്ബോൾ താരമായിരുന്നു. 38 വർഷത്തെ സേവനത്തിന് ശേഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തമിഴ്‌നാട്ടിലെ തൂത്തുകൂടി പോർട്ടിൽ അസിസ്റ്റൻ്റ് ട്രാഫിക് മാനേജരായി വിരമിച്ച ശേഷം ആലുവയിലെ വിവിധ സ്കൂളുകളിൽ ഫുട്ബോൾ പരിശീലകനായി തുടരവേയാണ് കെ.പി.പോൾസൻ്റെ വിയോഗം .
Advertisement
Advertisement
Advertisement
Advertisement
Advertisement