കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
അതിവേഗപാതക്ക് 60,000 കോടി വേണ്ടി വരും
അതിവേഗ പാതക്ക് 60,000 കോടി രൂപ വേണ്ടി വരുംകെ റെയിലിന് ബദലായി ഇ.ശ്രീധരനാണ് അതിവേഗ റെയിൽപാതവിഭാവനം ചെയ്തത്പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും.തിരുവനന്തപുരത്തു നിന്ന് കണ്ണ...Read more
അഞ്ച് വയസുകാരിയെ പീഢിപ്പിച്ച വൃദ്ധന് 72 വർഷം തടവ് ശിക്ഷ
ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്ത...Read more
ആലുവ: തമിഴ്നാട്ടിൽ നിന്നും വീട്ടുവേലക്കെത്തിച്ച ഏഴുവയസുകാരി അശോകപുരത്ത് ക്രൂരപീഡനത്തിനിരയായി മരണപ്പെട്ട കേസിൽ നാളെ (മെയ് 29) മൂവാറ്റുപുഴ പോക്സോ കോടതി വിധി പറയും. കേസിൽ ഒന്നാം പ്രതി അശോകപുരം അനന്താശ്രമം വീട്ടിൽ സിന്ധു നായർ (52), ഭർത്താവ് അഡ്വ. ജോസ് കുര്യൻ (51), കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് കടലൂർ കടപ്പാക്കുറിച്ചി സ്വദേശി നാഗപ്പൻ (61) എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. മറ്റൊരു ഏജന്റായിരുന്ന ചേരാനല്ലൂർ വലിയവീട്ടിൽ ഷൈല നാസർ (50)നെ കുറ്റക്കാരിയല്ലെന്ന് കണ്ട് സെഷൻസ് കോടതി നേരത്തെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു.
2011 ഫെബ്രുവരി 24നാണ് കേരളത്തെ നടുക്കിയ കുട്ടിയുടെ മരണം നടന്നത്. ശരീരമാകെ മുറിവും ചതവും പൊള്ളലുമേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണപ്പെടുന്നതിനും രണ്ട് ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നാം പ്രതി നാഗപ്പന്റെ അടുത്ത ബന്ധുവാണ് മരിച്ച കുട്ടി. ആലുവയിലെ ഏജന്റ് ഷൈല മുഖേനയാണ് കുട്ടിയെ സിന്ധുനായരുടെ വീട്ടിലെത്തിച്ചത്. സംരക്ഷിക്കാമെന്ന പ്രതികളുടെ വാക്ക് വിശ്വസിച്ചും പണം വാങ്ങിയുമാണ് കുട്ടിയെ മാതാപിതാക്കൾ വിട്ടുനൽകിയത്. എന്നാൽ കുട്ടിയെ വീട്ടിൽ അടിമവേല ചെയ്യിപ്പിക്കുകയായിരുന്നു. ജോലി ഭാരത്താൽ അവശയായപ്പോഴെല്ലാം ക്രൂരമായി പീഡിപ്പിച്ചു. തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചും സിഗരറ്റ് കുറ്റി കുത്തി പൊള്ലിച്ചും വിറക് കോലിന് അടിച്ചും പീഡിപ്പിച്ചു.
ഏറെ വിവാദമായ കേസിൽ അക്കാലത്ത് ആലുവ ഡിവൈ.എസ്.പിയായിരുന്ന ആർ. സലീം, സി.ഐ പ്രഫുലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. ആദ്യം എറണാകുളം സെഷൻസ് കോടതിയിലാണ് കേസ് പരിഗണിച്ചതെങ്കിലും രണ്ടാം പ്രതി എറണാകുളത്തെ കോടതികളിൽ അഭിഭാഷകനായതിനാൽ ഹൈക്കോടതി നിർദ്ദേശപ്രകാരം മൂവാറ്റുപുഴ പോക്സോ കോടതിയിലേക്ക് മാറ്റി. സംഭവം നടന്ന് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. അഡീഷണൽ സെഷൻസ് കോടതി (പോക്സോ) ജഡ്ജ് ജി. മഹേഷ് വിധി പറയും.
സർക്കാരിന് വേണ്ടി പ്രോസിക്യൂട്ടർ അഡ്വ. പി.ആർ. ജമുന ഹാജരായി. ഒന്നും രണ്ടും മൂന്നും പ്രതികൾക്കായി യഥാക്രമം അഭിഭാഷകരായ ജോൺ എസ്. റാൽഫ്, ഐസക്ക് സഞ്ജയ്, ബോബി വർഗീസ് എന്നിവരാണ് ഹാജരായത്.
Advertisement
Advertisement
Advertisement
Advertisement
Advertisement