ഒ.കെ.എസ്.കെയിൽ നിന്ന് 68 പേർ കൂടി ബ്ലാക്ക് ബെൽറ്റ് നേടി
ആയോധനകലകൾ അഭ്യസിക്കുന്നവർ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നവരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി പി.എം.മനോജ് അഭിപ്രായപ്പെട്ടു.ആലുവ ഒ.കെ. എസ്.കെ കരാട്ടേ സ്കൂളിന്റെ 37ാമത് ബ്ലാക്ക...Read more

ആലുവ
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് പരിക്കേറ്റ 83 വയസുകാരൻ മരിച്ചു
അലുവ നേതാജി റോഡ് സ്വദേശി മാനുവൽ സെബാസ്റ്റ്യനാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആലുവ - പെരുമ്പാവൂർ റൂട്ടിലോടുന്ന മാധവ് എന്ന ബസിൽ നി ന്നുമാണ്
അശോകപുരത്തിനടുത്ത് വച്ച് തെറിച്ചു വീണത്.
തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്ത സ്റ്റോപ്പിലിറങ്ങാനായി വാതിൽ പടിയ്ക്കടുത്തേക്ക് നീങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
ബസിന്റെ ഡോറിന് വാതിലുണ്ടായിരുന്നില്ല.
ബസ് ഡ്രൈവർ കുട്ടമ്പുഴ സ്വദേശി മെബിന്റെ പേരിൽ പൊലീസ് കേസെടുത്തു