സ്വർണം വാങ്ങാനെത്തി; സ്വർണം മോഷ്ടിച്ച് കടന്നു
സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല്...Read more
രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്
*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more

മൃതദേഹം അഴുക്കി അപമാനിച്ചിട്ടും
.
ഇന്നും അഴിമതിക്കെതിരെ ഗർജ്ജിക്കുന്നവരുടെ മനസിൽ ആരാധനാപാത്രമാണ്
പയ്യന്നൂരിൽ ജനിച്ച തെക്കേഅരങ്ങത്ത് രാജേന്ദ്രൻഎന്ന നവാബ് രാജേന്ദ്രൻ.
2003 ഒക്ടോബർ 10 നാണ് കാൻസർ ബാധയെ തുടർന്ന് ലോഡ്ജ് മുറിയിൽ വച്ച് മരണമടയുന്നത്.
സമൂഹത്തിൽ അഴിമതിക്കെതിരെയുള്ള നിരന്തര പോരാട്ടത്തെ അദ്ദേഹത്തിന് ഒരു സംഘടന
രണ്ട് ലക്ഷം രൂപ പുരസ്കാരമായി നൽകി.
എന്നാൽ ഇതിൽ ആയിരം രൂപ മാത്രം എടുത്ത ശേഷം
ബാക്കി തുക സർക്കാർ ആശുപത്രിയിൽ മോർച്ചറി നിർമ്മിക്കാൻ നൽകുകയായിരുന്നു.
ആദ്യകാലത്ത് നവാബ് എന്ന പേരിൽ ഒരു പത്രം നടത്തിയിരുന്നു.
തട്ടിൽ എസ്റ്റേറ്റ് മാനേജർ ജോണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്
രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന
തെളിവ് നശിപ്പിക്കാൻ പൊലീസ് അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു.
അദ്ദേഹത്തിന്റെ മുൻ നിരയിലെ പല്ലും തകർത്തു.
പിന്നീടദ്ദേഹം കൊച്ചിയിലെയും തൃശൂരിലേയും വിവിധ ലോഡ്ജുകളിലും ബസ് സ്റ്റാൻഡുകളിലും അന്തിയുറങ്ങി.
അമിതമായ മദ്യപാനമുണ്ടായിരുന്നു.
പലരും അദ്ദേഹത്തിന് ഭക്ഷണവും മദ്യവും വാങ്ങിനൽകുവാൻ മത്സരിക്കുമായിരുന്നു.
അഴിമതിക്കെതിരെ കോടതിയിൽ നിരന്തരം ഹർജി നൽകും.
എം.പി.ഗംഗാധരൻ മകളെ പ്രായ പൂർത്തിയാകുന്നതിനുമുമ്പേ വിവാഹം കഴിപ്പിച്ചതിന് കോടതി കയറി അവസാനം മന്ത്രിസ്ഥാനം ഒഴിഞ്ഞതും
നവാബ് കാരണമാണ്. ഇദ്ദേഹത്തെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ
കോടതി അനുമതി നിഷേധിച്ചു. നവാബിനെ പോലുള്ളവർ നാടിന്റെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി
കേസുകളിൽ സ്വന്തമായാണ് വാദിച്ചിരുന്നത്
ഒരിക്കൽ റോന്തുചുറ്റിയ പൊലീസ് സംഘം ബസ് സ്റ്റാൻ റിൽ കിടക്കുകയായിരുന്ന നവാബിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവന്നു.
പക്ഷേ സ്‌റ്റേഷനിലെ മറ്റുള്ളവർ നവാബിനെ തിരിച്ചറിഞ്ഞ് തിരികെ ജീപ്പിൽ ബസ് സ്റ്റാൻറിൽ എത്തിക്കുകയായിരുന്നു.
മരിക്കുമ്പോൾ തന്റെ ജഢം മെഡിക്കൽ കോളേജിന് നൽകാൻ നവാബ് ആഗ്രഹം പ്രകടിപ്പിച്ചു
. എന്നാൽ കിട്ടിയ മൃതദ്ദേഹം സംരക്ഷിക്കാതെ അഴുകിയെന്നു പറഞ്ഞ് സംസ്കരിക്കുകയായിരുന്നു.
പെൻബുക്സ് ഉടമ പോളി.കെ. അയ്യമ്പിള്ളിയാണ് ഈ ലേഖകനെ നവാബിനെ പരിചയപ്പെടുത്തുന്നത്.
പക്ഷേ ഏറെയും മൗനമായിരുന്നു അദ്ദേഹത്തിൽ ഞാൻ കണ്ടത്.
ഒരിക്കൽ കൊട്ടാരക്കടവിൽ ഞാനും പോളിയും നവാബും ഒരുമിച്ചിരുന്നപ്പോൾ
കപ്പലണ്ടി പായ്ക്കറ്റ് വാങ്ങി. പ
ക്ഷേ നവാബ് കപ്പലണ്ടിയിലേറെയും
പുഴയിലെ മത്സ്യങ്ങൾക്ക് എറിഞ്ഞു കൊടുത്ത് രസിക്കുന്നതാണ് ഞങ്ങൾകണ്ടത്....
അതെ ധീരനായപോരാളി...
.സ്വന്തമായി ഒന്നും ആഗ്രഹിക്കാതെ
അഴിമതിക്കും അധികാര ധാർഷ്ട്യത്തിനുമെതിരെ പോരാടിയ വിപ്ലവകാരി....
23 വർഷം മുമ്പ് വിടവാങ്ങിയെങ്കിലും
പലരിലും ഇന്നും നവാബ് നിറഞ്ഞു നിൽക്കുന്നു.
അഭിമാനതാരമായി...
തയ്യാറാക്കിയത്
ബേബി കരുവേലിൽ -