ഒ.കെ.എസ്.കെയിൽ നിന്ന് 68 പേർ കൂടി ബ്ലാക്ക് ബെൽറ്റ് നേടി
ആയോധനകലകൾ അഭ്യസിക്കുന്നവർ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നവരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി പി.എം.മനോജ് അഭിപ്രായപ്പെട്ടു.ആലുവ ഒ.കെ. എസ്.കെ കരാട്ടേ സ്കൂളിന്റെ 37ാമത് ബ്ലാക്ക...Read more
സ്വർണം വാങ്ങാനെത്തി; സ്വർണം മോഷ്ടിച്ച് കടന്നു
സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല്...Read more
രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്
*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more

ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളേജിൻ്റെ ടെക്നോ-മാനേജീരിയൽ ഫെസ്റ്റായ എക്സൽ 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച ഹെഡ്‌സ്റ്റാർട്ട് 2.0 പത്തുകിലോമീറ്റർ മിനി മാരത്തോൺ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ കായികപ്രേമികളും നാട്ടുകാരും പങ്കെടുത്തു. മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
മൈൻഡ് എംപവേർഡിന്റെ സഹകരണത്തോടെയും കേരള പോലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ തൂഫാൻ തദ്ദേശത്തിന്റെ പങ്കാളിത്തത്തോടെയുമാണ് മാരത്തോൺ സംഘടിപ്പിച്ചത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യമായിരുന്നു.
മാരത്തോണിന് ഡ്രിങ്ക്‌കൊച്ചി ഹൈഡ്രേഷൻ പാർട്ണറായും ആസ്റ്റർ മെഡ്‌സിറ്റി ഹെൽത്ത്‌കെയർ പാർട്ണറായും കോംബാറ്റ് ഫിറ്റ്‌നസ് കൾട്ട് ഫിറ്റ്‌നസ് പാർട്ണറായും നോ സീക്രട്ട്സ് ഇലക്ട്രോലൈറ്റ്സ് പാർട്ണറായും പിന്തുണ നൽകി.