ഒ.കെ.എസ്.കെയിൽ നിന്ന് 68 പേർ കൂടി ബ്ലാക്ക് ബെൽറ്റ് നേടി
ആയോധനകലകൾ അഭ്യസിക്കുന്നവർ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നവരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി പി.എം.മനോജ് അഭിപ്രായപ്പെട്ടു.ആലുവ ഒ.കെ. എസ്.കെ കരാട്ടേ സ്കൂളിന്റെ 37ാമത് ബ്ലാക്ക...Read more

ക്രസന്റ് ക്വീൻസ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനം
ആലുവ: ക്രസന്റ് പബ്ലിക് സ്കൂൾ, ആലുവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ക്രസന്റ് ക്വീൻസ് കപ്പ് അഖില കേരള സ്കൂൾ ഗേൾസ് അണ്ടർ-19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സമാപനച്ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസ് വിഭാഗങ്ങളിലെ സ്കൂളുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ കായികമികവും ഫുട്ബോൾ രംഗത്തെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായി.
ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരംഎസ്.എൻ.വി.എച്ച്.എസ്.എസ്, ആളൂരിന്റെ ടീം എയും ടീം ബിയും തമ്മിലായിരുന്നു. ആവേശകരമായ മത്സരത്തിൽ ടീം എ ജേതാക്കളായപ്പോൾ ടീം ബി ഫസ്റ്റ് റണ്ണറപ്പായി. പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ സെക്കൻഡ് റണ്ണറപ്പായി.
ദക്ഷിണാഫ്രിക്കൻ അണ്ടർ-12 ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ രവി മൂഡ്ലി മുഖ്യാതിഥിയായി പങ്കെടുത്തു. പെൺകുട്ടികൾ ആൺകുട്ടികളെപ്പോലെ തന്നെ മത്സരബുദ്ധിയോടെയും ആവേശത്തോടെയും കളിക്കുന്നത് ഏറെ സന്തോഷം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇവർ ഭാവിയിൽ അഖിലേന്ത്യ തലത്തിലേക്ക് വരെ ഉയരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ക്രസൻ്റ് എജുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറിയും സ്കൂൾ മാനേജരുമായ പി എസ് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ക്രസന്റ് എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി. എം. ഹൈദർ അലി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബിനുമോൻ വി. ആർ. ഹൃദയസ്പർശിയായ സന്ദേശം നൽകി. പി.ടി.സി പ്രസിഡന്റ് മുഹമ്മദ് പി. എ. വിജയികൾക്ക് ആശംസകൾ നേർന്നു.
പെൺകുട്ടികളുടെ ഫുട്ബോളിന് പ്രോത്സാഹനം നൽകുന്നതിനുംവിദ്യാർഥികളിൽ കായികമനോഭാവവും കൂട്ടായ്മയും വളർത്തുന്നതിനും ക്രസന്റ് ക്വീൻസ് കപ്പ് മികച്ച വേദിയായി.