ഒ.കെ.എസ്.കെയിൽ നിന്ന് 68 പേർ കൂടി ബ്ലാക്ക് ബെൽറ്റ് നേടി
ആയോധനകലകൾ അഭ്യസിക്കുന്നവർ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നവരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി പി.എം.മനോജ് അഭിപ്രായപ്പെട്ടു.ആലുവ ഒ.കെ. എസ്.കെ കരാട്ടേ സ്കൂളിന്റെ 37ാമത് ബ്ലാക്ക...Read more
ആലുവ: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ കൺമുന്നിൽ യുവതി പെരിയാറിൽ ചാടി മരിച്ച സംഭവത്തിൽ ആറ് മാസത്തിനു ശേഷം ഭർതൃമാതാവ് അറസ്റ്റിലായി. കരുമാല്ലൂർ ഗവ. ആശുപത്രിക്ക് സമീപം വലിയപറമ്പിൽ വീട്ടിൽ റൗഷത്ത് അൻവറി (55)നെയാണ് ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
റൗഷത്തിന്റെ മകൻ ആഷിക്ക് അൻവറിന്റെ ഭാര്യ തൻസില (27)യാണ് കഴിഞ്ഞ മാർച്ച് 28ന് ആലുവ നടപ്പാലത്തിൽ നിന്ന് പെരിയാറിൽ ചാടി മരിച്ചത്.
ആഷിക്കിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കുറിപ്പിൽ യുവതി ആരോപണം ഉന്നയിച്ചിരുന്നെങ്കിലും അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് യുവതിയുടെ പിതാവ് പുക്കാട്ടുപടി പാറേക്കാടൻ വീട്ടിൽ പി.പി. അലിയാർ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് പരാതി നൽകുകയായിരുന്നു. എസ്.പിയുടെ നിർദ്ദേശപ്രകാരമാണ് തുടരന്വേഷണം നടത്തി റൗഷത്തിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആലുവ കോടതി ഇവരെ റിമാൻഡ് ചെയ്തു.
സംഭവ ദിവസം രാവിലെ മുതൽ കരുമാല്ലൂരിലെ ഭർതൃവീട്ടിൽ നിന്ന് തൻസിലയെ കാണാതായതിനെ തുടർന്ന് ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ആഷിക്ക് പരാതി നൽകിയിരുന്നു. പൊലീസ് ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ തൻസില ആലുവ കൊട്ടാരക്കടവ് ഭാഗത്തുണ്ടെന്ന് വ്യക്തമായി. ആഷിക്ക് ഫോണിൽ വിളിച്ചപ്പോൾ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് തൻസില വെളിപ്പെടുത്തി. ഉടൻ ആഷിക്ക് ആലുവ മണപ്പുറം പാലത്തിലെത്തിയപ്പോൾ തൻസില പാലത്തിന്റെ മദ്ധ്യഭാഗത്തേക്ക് ഓടിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.
ദമ്പതികൾ തമ്മിൽ നേരത്തെ വഴക്കുണ്ടായതിനെ തുടർന്ന് തടിയിട്ടപറമ്പ് പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി പ്രശ്നങ്ങൾ പറഞ്ഞുതീർത്തിരുന്നു.